ഗസ്സയിലെ അതിക്രമത്തെ കുറിച്ച് അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട യു.എൻ മനുഷ്യാവകാശ സമിതി നടപടി ഇസ്രായേലിനും അമേരിക്കക്കും വൻതിരിച്ചടി. യു.എൻ അന്വേഷണ കണ്ടെത്തലിന് പരിമിതിയുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിമിനിൽ കോടതിയിൽ അനുകൂല വിധി ലഭിക്കാൻ ഇതു വഴിയൊരുക്കും എന്നാണ് ഫലസ്തീൻ പ്രതീക്ഷ. യു.എൻ സമിതി നടപടിയെ ഇസ്രായേലും അമേരിക്കയും രൂക്ഷമായി വിമർശിച്ചു. ജനീവയിൽ ചേർന്ന യു എൻ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഗസ്സയിലെ ഇസ്രായേൽ അതിക്രമം അന്വേഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒമ്പതിനെതിെര 24 വോേട്ടാടെയാണ് പ്രമേയം പാസായത്. 14 […]
Tag: Crimes
ഗസ്സയിൽ ഇസ്രായേൽ നരഹത്യ തുടരുന്നു; ദേശീയ പണിമുടക്കുമായി ഫലസ്ഥീനികൾ
ഗസ്സയിൽ ഇസ്രായേൽ നരഹത്യ തുടരുന്നതിനിടയിൽ ദേശീയ പണിമുടക്കുമായി ഫലസ്ഥീൻ സംഘടനകൾ. അഭിപ്രായ ഭിന്നതകളെല്ലാം മറന്നാണ് വിവിധ ഫലസ്ഥീൻ സംഘടനകൾ ഇന്ന് ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്. ഫലസ്ഥീനു പുറമെ ഇസ്രായേൽ നഗരങ്ങളിലും അധിനിവിഷ്ട പ്രദേശങ്ങളിലെല്ലാം ഇന്ന് ഹർത്താൽ പൂർണമാണ്. ഇതിനു മുൻപ് 1936ലാണ് അവസാനമായി ഫലസ്ഥീനിൽ ദേശീയ പണിമുടക്ക് നടന്നത്. അന്ന് ബ്രിട്ടീഷ് അധിനിവേശ നയങ്ങൾക്കെതിരായായിരുന്നു പണിമുടക്ക്. ജനരോഷമിളക്കി കൂടുതൽ ആളുകളെ അതിക്രമങ്ങൾക്കെതിരെ ഒന്നിപ്പിക്കുകയാണ് പണിമുടക്കിലൂടെ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകൾക്കിടയിൽ ഫലസ്ഥീനിൽ ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണത്തിൻരെ പശ്ചാത്തലത്തില്‍ […]