കോവിഡ് മരണങ്ങള്‍ കൂടിയതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കള്‍. ശ്മശാനങ്ങള്‍ പലതും നിറഞ്ഞതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കരിങ്കല്‍ ക്വാറി സംസ്കരിച്ചിരിക്കുകയാണ് ബംഗളൂരു. ബംഗളൂരുവില്‍ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ് അധികൃതര്‍ ഈ തീരുമാനത്തിലെത്തിയത് . കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ താല്‍ക്കാലിക ശ്മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ് താല്‍കാലിക ശ്മശാനം. ഇവിടെ 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ബംഗളൂരു അര്‍ബര്‍ […]