ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമർശനവുമായി സിപിഐഎം. ഇന്ത്യയുടെ പാർലമെൻ്ററി ചരിത്രത്തിൽ നിതീഷ് കുമാർ കുപ്രസിദ്ധ റെക്കോർഡ് സൃഷ്ടിച്ചു. പ്രതിപക്ഷ ഐക്യത്തിൻ്റെ ശിൽപിയായ നിതീഷ് കുമാർ എങ്ങനെ ആറ് മാസത്തിനുള്ളിൽ ബിജെപിക്ക് ഒപ്പമെത്തി. നിതീഷിനെ കൺവീനറാക്കാത്തത് ഇന്ത്യ സഖ്യത്തിന്റെ ഭാഗ്യമെന്ന് സിപിഐഎം പറഞ്ഞു. പീപ്പിൾസ് ഡെമോക്രസിയിലെ എഡിറ്റോറിയലിലാണ് വിമർശനം. നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്ററാണ്. ബിജെപിയുമായി കൂടുതൽ വിലപേശാൻ കൺവീനർഷിപ്പ് ഉപയോഗിക്കുമായിരുന്നു. ബിജെപിയും മോദി സർക്കാരും കൂറുമാറ്റക്കാരാൽ നിറഞ്ഞത്. ബിഹാർ ഓപ്പറേഷൻ ബിജെപിയുടെ ആശങ്കകളുടെയും അരക്ഷിതാവസ്ഥയുടെയും സൂചനയാണ്. […]