കോവിന്‍പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും ഉൾപെടുത്താൻ കേന്ദ്ര നടപടി. ഇതിനായുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പോര്‍ട്ടലിനു കീഴിലായി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടിയും (യു.ഐ.പി) നടപ്പിലാക്കും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനവും ഉടൻ തന്നെ ഡിജിറ്റൈലൈസ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്നും അധികൃതർ പറയുന്നു. ഇതിനൊപ്പം തന്നെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സംവിധാനവും പ്ലാറ്റ്‌ഫോമില്‍ തുടരും. […]
Tag: CoWin
കോവിഡ് വാക്‌സിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമില്ല; നേരിട്ട് വാക്‌സിനേഷൻ സെന്‍ററിലെത്തി വാക്‌സിൻ എടുക്കാം
രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. ഗ്രാമീണ മേഖലകളിൽ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷന് ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയത്. 18 വയസിന് മുകളിലുള്ള ആർക്കും നേരിട്ട് കോവിഡ് വാക്‌സിനേഷൻ സെന്‍ററിലെത്തി അവിടെ വച്ച് രജിസ്റ്റർ ചെയ്ത് കോവിഡ് വാക്‌സിനെടുക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ ‘ വാക്ക് ഇൻ’ രജിസ്‌ട്രേഷൻ എന്ന പേരിലാണ് കണക്കാകുക. കോവിഡ് വാക്‌സിന്റെ മുൻകൂട്ടിയുള്ള ഓൺലൈൻ […]