രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെർ ഡയറക്ടർ ജഗത് റാം പറഞ്ഞു. സിറോ സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സിറോ സർവേയിൽ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം കൊവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് കേരളത്തിൽ വളരെ നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു . താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ ഇതിനുള്ള […]
Tag: Covid third wave
അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം : എസ്ബിഐ റിസർച്ച് റിപ്പോർട്ട്
അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്. സെപ്റ്റംബറോടെ മൂന്നാം തരംഗം പാരമ്യത്തിലെത്തും. കൊവിഡ്- 19: ദ റേസ് ടു ഫിനിഷിങ് ലൈൻ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഓഗസ്റ്റ് രണ്ടാം വാരംമുതൽ രോഗികൾ ഉയർന്നു തുടങ്ങും. സെപ്റ്റംബർ പകുതിയോടെ പാരമ്യത്തിലെത്തിയ ശേഷം കുറഞ്ഞു തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 34,703 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 553 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകൾ 3,06,19,932 […]
മൂന്നാം കോവിഡ് തരംഗം കുട്ടികളെ പ്രത്യേകമായി ബാധിക്കുമെന്ന വാദം തള്ളി ലോകാരോഗ്യ സംഘടന
രാജ്യത്തുണ്ടായേക്കാവുന്ന കോവിഡ് മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഡൽഹി എയിംസുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് സിറോ സർവേക്കായി സാമ്പിളുകൾ ശേഖരിച്ചത്. പതിനായിരം സാമ്പിളുകളിൽ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് സിറോ സർവേക്കായി സാമ്പിളുകൾ ശേഖരിച്ചത്. പതിനായിരം സാമ്പിളുകളിൽ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം. കോവിഡ് രൂക്ഷമായി […]
കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ കോവിഡ് മൂന്നാം തരംഗം ഒരിക്കലും ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ്
കോവിഡ് രണ്ടാം തരംഗത്തില്‍ ആടിയുലയുമ്പോഴും മൂന്നാം തരംഗത്തിന്‍റെ ഭീതിയിലാണ് ഇന്ത്യ. മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുകയും അവ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്താല്‍ മൂന്നാം തരംഗം ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ.വിജയരാഘവന്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ, മൂന്നാമത്തെ തരംഗം യഥാർത്ഥത്തിൽ എവിടെയും സംഭവിക്കാനിടയില്ല. പ്രാദേശിക തലത്തിലും സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും എല്ലായിടത്തും മാർഗ്ഗനിർദ്ദേശങ്ങൾ എത്രത്തോളം ഫലപ്രദമായി നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. […]