National

പുതിയ കേസുകൾ കുറയുന്നു, യുപിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

ഉത്തർപ്രദേശിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. പുതിയ കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ യുപി സർക്കാർ തീരുമാനിച്ചത്. ഹോളി ആഘോഷത്തിന് തൊട്ടുമുമ്പുള്ള തീരുമാനം ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. അതേസമയം മാസ്ക് ധാരണം തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് അടച്ചിട്ടിരുന്ന നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവ വീണ്ടും തുറക്കും. അങ്കണവാടി കേന്ദ്രങ്ങൾക്കും തുറന്ന് പ്രവർത്തിക്കാം. വിവാഹ ചടങ്ങുകളുടെ കാര്യത്തിലും സർക്കാർ വലിയ പ്രഖ്യാപനമാണ് നടത്തിയത്. അടച്ചിട്ടതോ തുറന്നതോ ആയ സ്ഥലങ്ങളിൽ പൂർണ്ണ ശേഷിയോടെ […]

India National

വാക്സിന്‍ ഉള്‍പെടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി ഉത്പാദിപ്പിക്കും; സാധ്യതകള്‍ തേടി തമിഴ്നാട്

വാക്സിന്‍ ഉള്‍പെടെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സംസ്ഥാനത്തികത്തുതന്നെ ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ തേടി തമിഴ്‌നാട്. തല്‍പരരായ ദേശീയ- അന്തര്‍ദേശീയ കമ്പനികള്‍ മെയ് 31നകം സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു. വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷനാകും (ടിഡ്‌കോ) കമ്പനികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക. 50 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറായ കമ്പനികളുമായി സംയുക്ത സംരംഭത്തിന്‍റെ അടിസ്ഥാനത്തില്‍ ടിഡ്‌കോ ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കും. കോവിഡ് വാക്സിന്‍, ഓക്സിജന്‍ പ്ലാന്‍റുകള്‍, മറ്റു ജീവന്‍ രക്ഷാ […]

World

കൊവിഡ് പ്രതിരോധം; യുവജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിനെ പ്രതിരോധിക്കാൻ യുവജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന. ചെറുപ്പക്കാർക്കിടയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഫെബ്രുവരി 24 മുതൽ ജൂലൈ 24 വരെ നടത്തിയ പഠനത്തിൽ 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് രേഗബാധിതരിൽ ഏറെയും. ഇവരിൽ ലക്ഷണങ്ങൾ പ്രകടമാകത്തതിനാൽ കൊവിഡ് വ്യാപന സാധ്യത വർധിക്കുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ ആദ്യഘട്ടങ്ങളിൽ വളരെ കുറച്ചു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, സമീപ കാലങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ […]

India National

കൊവിഡ് പ്രതിരോധം; രാജ്യം മികച്ച നിലയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം മികച്ച നിലയിലാണെന്നും, 22 സംസ്ഥാനങ്ങളിലെ മരണനിരക്ക് ദേശീയ നിരക്കിനേക്കാള്‍ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം. രണ്ട് തദ്ദേശ വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടനം മാറ്റിവച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 28,000വും, രോഗബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷവും കടന്നു. രാജ്യത്തെ മരണനിരക്ക് 2.43 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 62.72 ശതമാനമായി ഉയര്‍ന്നു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം കാര്യമാക്കേണ്ടതില്ല. ചികിത്സയിലുള്ളവരുടെ കണക്കിനാണ് പ്രാമുഖ്യം. […]