രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 219 കൊവിഡ് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണനിരക്ക് 4,40,752 ആയി. 43,903 പേര്‍ ഇന്നലെ രോഗമുക്തി നേടി. 4,04874 പേരാണ് നിലവില്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ ആകെ 3,21,81,995 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെയുള്ള വാക്‌സിനേഷന്‍ കണക്കില്‍ 68,75,41,752 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ […]
Tag: Covid India
രാജ്യത്ത് രണ്ടര ലക്ഷം പുതിയ കോവിഡ് കേസുകള്‍
രാജ്യത്ത് പുതുതായി രണ്ടര ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2.6 കോടിയായി. 24 മണിക്കൂറിനിടെ 20.61 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പരിശോധനയാണ് നടന്നത്. 2.59 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 4,209 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,91,331 ആയി. നിലവില്‍ 30,27,92 സജീവ രോഗികളാണുള്ളത്. 3,57,29 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ നാലാം […]
മത, രാഷ്ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ഡബ്ല്യു.എച്ച്.ഒ
സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയില്‍ കോവിഡ് വ്യപനം രൂക്ഷമാകാൻ കാരണമായെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ). രാജ്യത്തെ കോവിഡ് വ്യാപന അവലോകന റിപ്പോർട്ടിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പരാമര്‍ശം. ബി.1.617 വകഭേദവും മറ്റു വകഭേദങ്ങളും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും കാരണമാകുമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. 2020 ഒക്ടോബറിലാണ് ബി.1.617 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ കോവിഡ് ബാധിതരിൽ 95 ശതമാനവും ഇന്ത്യയിലാണ്. അതേസമയം, ആഗോള കോവിഡ് കണക്കുകള്‍ പ്രകാരം നിലവിൽ […]
വിദേശ സഹായം സ്വീകരിക്കുന്നത് വീരകൃത്യമല്ല, പരാജയം: രാഹുല്‍ ഗാന്ധി
കോവിഡ് വ്യാപനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് കേന്ദ്രം കണക്കാക്കുന്നത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നങ്കില്‍ വിദേശത്ത് നിന്നും സഹായം എത്തുന്നത് നോക്കിയിരിക്കേണ്ടി വരില്ലായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദേശത്ത് നിന്ന് സ്വീകരിച്ച ഭീമമായ സഹയത്തിന്റെ കണക്ക് പുറത്ത് വിടണമെന്ന് […]
ജനങ്ങളെ മറന്ന് വാക്സിന്‍ കയറ്റി അയക്കുന്നത് കുറ്റകൃത്യമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി
മഹാമാരി കാലത്ത് മരുന്നുകള്‍ കയറ്റി അയക്കുന്നത് കടുത്ത കുറ്റകൃത്യമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രതിച്ഛായ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ കയറ്റി അയക്കുന്നതിന് പകരം, രാജ്യത്ത് കാര്യക്ഷമമായി വിതരണം ചെയ്തിരുന്നെങ്കില്‍ വലിയ തരത്തിലുള്ള മരണ നിരക്ക് തടയാമായിരുന്നെന്നും സിസോദിയ കുറ്റപ്പെടുത്തി. രാജ്യത്ത് ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശത്തേക്ക് മരുന്നുകള്‍ കയറ്റി അയച്ചത്. ഇമേജ് ബില്‍ഡിങ്ങിന്റെ ഭാഗം മാത്രമായിരുന്നു അത്. വലിയ കുറ്റകൃത്യമാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്തതെന്നും മനിഷ് സിസോദിയ പി.ടി.ഐയോട് പറഞ്ഞു. 93 രാജ്യങ്ങളിലേക്ക് ഇന്ത്യ […]
രാജ്യത്ത് 85 ലക്ഷം കോവിഡ് ബാധിതർ; രോഗമുക്തി നിരക്ക് 92.49 ശതമാനം
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 559 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ മരണ നിരക്ക് 1.48 ശതമാനമായി തുടരുകയാണെങ്കിലും രോഗമുക്തി നിരക്ക് 92.49 ശതമാനത്തില്‍ എത്തിയത് ആശ്വാസകരമാണ്. 49,082 പേരാണ് ഇന്നലെ മാത്രം കോവിഡ് മുക്തരായത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെയെത്തി നിൽക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാള്‍ ഒന്‍പത് ശതമാനം കുറവാണ് ഉണ്ടായത്. […]
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ആദ്യം നല്‍കുക 30 കോടി പേര്‍ക്ക്, മുന്‍ഗണനാക്രമം ഇങ്ങനെ..
ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടി തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന്‍ നല്‍കുക. മുന്‍ഗണനാക്രമം ഇങ്ങനെ.. 1. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ 2. 2 കോടി കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍- പൊലീസുകാര്‍, സൈനികര്‍, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ 3. 50 വയസ്സിന് […]
ഭേദമായവര്‍ക്ക് വീണ്ടും കോവിഡ്: പ്രശ്നം ഗുരതരമല്ലെന്ന് ആരോഗ്യമന്ത്രി
കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഒരിക്കൽ കോവിഡ് ബാധിച്ച് ഭേദമായവർക്ക് വീണ്ടും രോഗം വരുന്നത് ഗുരുതരമായ കാര്യമല്ലെന്നും മന്ത്രി മാധ്യമങ്ങളുമായുള്ള ഓൺലെെൻ അഭിമുഖത്തിൽ പറഞ്ഞു. രണ്ടാമതും രോഗം പകരുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇത് ഗുരുതരമായ പ്രശ്നമല്ല. ഐ.സി.എം.ആറിന്റെ കീഴിലുള്ള വിദഗ്ധ സമിതി കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. കോവിഡുമായി ബന്ധപ്പെട്ട ഓരോ പുരോഗതിയും രാജ്യത്ത് ഗവേഷണം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]