കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശ്വാസ വാര്‍ത്തയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2021 മാർച്ചോടെ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നിരവധി വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിൽത്തന്നെ രണ്ട് വാക്‌സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നും സെറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ സുരേഷ് ജാദവ് പറഞ്ഞു. ഓക്‌സ്ഫഡ് സർവ്വകലാശാലയുടെ അസ്ട്രാസെനേക്കയുടെയും പരീക്ഷണം നടന്നുവരികയാണ്. കൂടുതൽ കമ്പനികൾ വാക്‌സിൻ പരീക്ഷണത്തിനായി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വാക്സിന്‍ ലഭ്യമാവുകയാണെങ്കില്‍ ആദ്യം പ്രായമായവര്‍, രോഗാവസ്ഥയിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, […]