Technology

‘കോപ്പി പേസ്റ്റ്’ മെസേജുകൾ ഇനി വേണ്ട, കാഴ്ചക്കാർ കുറയും; ട്വിറ്റർ

പല പരസ്യങ്ങളും പ്രചരണങ്ങളും ഇതോടെ ട്വിറ്ററില്‍ നിന്ന് പുറത്തുപോകും കോപ്പി പേസ്റ്റ് ചെയ്യുന്ന മെസേജുകൾക്ക് ഇനി ട്വിറ്ററില്‍ കാഴ്ചക്കാർ കുറയും. ലഭ്യമായ ഫീഡുകളുടെയും അവയുടെ ഉപയോഗത്തിന്റെയും ഗുണനിലവാരം മികച്ചതാക്കാൻ എപ്പോഴും ശ്രദ്ധിക്കുന്ന ട്വിറ്റർ ഇനി ‘കോപ്പി പേസ്റ്റ്’ എന്ന പരിപാടിയാണ് നിയന്ത്രിക്കാൻ പോകുന്നത്. വൻ തോതിൽ സ്പാം മെസേജുകൾ ട്വിറ്ററിൽ നിറയുന്നത് ഒഴിവാക്കാൻ ഇതിലൂടെ കഴിയും. മാത്രമല്ല, പല പരസ്യങ്ങളും പ്രചരണങ്ങളും ഇതോടെ ട്വിറ്ററില്‍ നിന്ന് പുറത്തുപോകുകയും ചെയ്യും. കോപ്പി പേസ്റ്റ് ഉപയോഗിച്ച് നിരവധി സ്പാം ക്യാമ്പെയിനുകള്‍ […]