തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിക്ക് നേരെ ചീമുട്ടയേറ്. ചൊവ്വാഴ്ച ഭൂപാലപ്പള്ളി ജില്ലയിൽ ‘ഹാത് സേ ഹാത്ത് ജോഡോ’ പദയാത്രയിൽ പങ്കെടുത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രേവന്ത് റെഡ്ഡിക്ക് നേരെ അക്രമികൾ ചീമുട്ടയും തക്കാളിയും അറിഞ്ഞതോടെ സ്ഥലത്ത് സംഘർഷം ഉടലെടുത്തു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രേവന്ത് റെഡ്ഡി പ്രസംഗിക്കുന്നതിനിടെ ഒരു സംഘം അക്രമികൾ മുട്ടയും തക്കാളിയും കല്ലും വലിച്ചെറിയാൻ തുടങ്ങി. ക്ഷുപിതരായ പ്രവർത്തകർ അക്രമികൾക്കെതിരെ തിരിഞ്ഞതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് […]
Tag: Congress president
കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും
മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും. നെഹ്റു കുടുബാംഗമല്ലാത്ത മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും ഇനി കോണ്‍ഗ്രസിനെ നയിക്കുക. രാവിലെ പത്തരയ്ക്ക് ഖര്‍ഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുക്കും. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അധ്യക്ഷ സ്ഥാനം […]
‘രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് വേണം’; സോണിയ ഗാന്ധിയെ ആവശ്യമറിയിച്ച് നേതാക്കള്‍
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം മുറുകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളുടെ പേരുകളും സോണിയ ഗാന്ധിയുടെ പരിഗണനയിലുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. അതേസമയം എഐസിസി നിരീക്ഷകന്‍ അജയ് മാക്കന് നേരെ […]
‘എല്ലാം ആസൂത്രിതം’; ഗെഹ്‌ലോട്ടിനെ അധ്യക്ഷനായി പരിഗണിക്കരുതെന്ന് നേതാക്കള്‍; സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും
രാജസ്ഥാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം അശോക് ഗെഹ്‌ലോട്ടിന്റെ നീക്കങ്ങളെന്ന് എഐസിസി നിരീക്ഷകര്‍. ഇക്കാര്യം അറിയിച്ചുകൊണ്ട് സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും. എംഎല്‍എമാരുടെ പ്രതിഷേധം ആസൂത്രണം ചെയ്തത് ഗെഹ്‌ലോട്ടാണ്. ഗെഹ്‌ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് ഉചിതമല്ലെന്നും നിരീക്ഷകര്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ സോണിയ കമല്‍നാഥിനെ വിളിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധി നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാന്‍ അശോക് […]
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാന്‍ സന്നദ്ധത അറിയിച്ച് അശോക് ഗെഹ്‌ലോട്ട്
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധത അറിയിച്ച് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി താന്‍ തുടരുമെന്ന് ഗെഹ്‌ലോട്ട് നിലപാടറിയിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ് ഗെഹ്‌ലോട്ട് തന്റെ തീരുമാനം അറിയിച്ചത്. രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തിയ എംഎല്‍എമാരുടെ തീരുമാനം തന്റെ താത്പര്യപ്രകാരമല്ലെന്നും ഗെഹ്‌ലോട്ട് അറിയിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗെഹ്‌ലോട്ടിന്റെ തീരുമാനം. പ്രതിസന്ധിക്ക് പിന്നില്‍ അശോക് ഗഹ്‌ലോട്ടിന്റെ പദ്ധതിയെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിരീക്ഷണം. പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്നും പ്രശ്‌ന […]
വൈകാതെ തന്നെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായേക്കും; റിപ്പോര്‍ട്ടുകള്‍
രാഹുല്‍ ഗാന്ധി വൈകാതെ തന്നെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ഒരു വര്‍ക്കിങ് കമ്മിറ്റി യോഗം ഉടനെത്തന്നെ വിളിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022ന് മുമ്പ് തന്നെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം രാഹുൽ ഗാന്ധി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ദേശീയ പ്രസിഡന്‍റാകുമെന്ന് ദില്ലി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) മേധാവി അനിൽ ചൗധരിയും പറയുന്നു. ഒരു ദേശീയ […]