രാജ്യതലസ്ഥാനത്ത് കൊടും തണുപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ്. പുതുവർഷത്തിൽ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരുന്നത്. അതിശൈത്യത്തില്‍ റോഡുകളില്‍ മൂടമഞ്ഞ് കനത്തിരിക്കുന്നു. വഴി കാണാത്ത രീതിയില്‍ മഞ്ഞ് മൂടിയിരുന്നു. പല സ്ഥലത്തും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇനിയും താപനില കുറയാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ വരും ദിവസങ്ങളില്‍ ഗതാഗതം തടസ്സപ്പെടാന്‍ […]
Tag: climate
ഹരിയാന തണുത്ത് വിറയ്ക്കുന്നു; താപനില പൂജ്യം ഡിഗ്രിയില്‍
ഡല്‍ഹി: ഹരിയാനയില്‍ അതി ശൈത്യം. ചൊവ്വാഴ്ച താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. ഉത്തരേന്ത്യയില്‍ രൂക്ഷമായ മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമായി. തണുത്തതും വരണ്ടതുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം ഉത്തരേന്ത്യയിലെ താപനില ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 3.6 ഡിഗ്രീ സെല്‍ഷ്യസിലെത്തി. കൂടിയ താപനില 18.1 ഡിഗ്രിയാണ്. കശ്മീരിലെ മിക്ക സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി.