Entertainment

സ്റ്റേജിലും പിന്നണിയിലും രസികനായിരുന്ന എസ്.പി.ബിയെ കുറിച്ച് ചിത്ര

നിഷ്കളങ്കമായ പെരുമാറ്റ രീതിയും, കുട്ടികളെ പോലെ കുസൃതിയും ഒളിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വിഖ്യാത ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അഥവാ ആരാധകരുടെ എസ്പിബി. അദ്ദേഹത്തോടൊപ്പം നിരവധി ​ഗാനങ്ങൾ ആലപിച്ചിട്ടുള്ള വ്യക്തിയാണ് പ്രശസ്ത ​ഗായിക കെ.എസ് ചിത്ര. ഒരു സ്റ്റേജ് പരിപാടിക്കിടെ എസ്പിബിയുടെ തമാശയ്ക്കിരയായ കഥ അദ്ദേഹത്തിന്റെ ഓർമ ദിനത്തിൽ ട്വന്റിഫോറുമായി പങ്കുവയ്ക്കുകയാണ് ചിത്ര. മലയാളവും തമിഴും ഉൾപ്പെടെ നിരവധി ​ഗാനങ്ങൾ എസ്പിബിക്കൊപപം ആലപിക്കുന്ന കേരളത്തിന് പുറത്തുള്ള സ്റ്റേജ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ചിത്ര. അന്ന് അടുത്തത് ഏത് പാട്ടാണ് പാടാൻ പോകുന്നതെന്ന് […]