ഐ.എൻ.എക്സ് മീഡിയ ഇടപാടിൽ ഇ.ഡിയുടെയും സി.ബി.ഐയുടെയും കേസുകളിൽ 100 ദിവസത്തിലധികം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പി ചിദംബരം കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ചിരിക്കുന്നു. തന്നെ അടിച്ചമര്‍ത്താനാവില്ലെന്നും രാജ്യം ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുന്‍ ധനമന്ത്രികൂടിയായ പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയില്‍ മോചനം ലഭിച്ചതില്‍ സന്തോഷമുണ്ട്. സ്വാതന്ത്രത്തിന്റെ ശുദ്ധവായു ശ്വസിക്കാനായതില്‍ ആശ്വാസമുണ്ട്.സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. തന്നെ ഒരിക്കലും അടിച്ചമര്‍ത്താനാവില്ല’ അദ്ദേഹം പറഞ്ഞു. കശ്മീരികള്‍ക്ക് അടിസ്ഥാന സൗകര്യം നിഷേധിച്ചു. ജി.ഡി.പി […]
Tag: chithambaram
ജയില്‍ മോചിതനായ മുൻധനമന്ത്രി പി ചിദംബരം ഇന്ന് പാര്‍ലമെന്‍റില്‍
ഐ.എൻ.എക്സ് മീഡിയ കേസിൽ ജയില്‍ മോചിതനായ മുൻധനമന്ത്രി പി ചിദംബരം ഇന്ന് പാര്‍ലമെന്‍റിലെത്തും. അവസരം ലഭിച്ചാല്‍ പി ചിദംബരം സർക്കാറിനെതിരെ രൂക്ഷ വിമർശമുന്നയിച്ചേക്കും. മാധ്യമങ്ങളെ കാണുമെന്ന് ഇന്നലെ ചിദംബരം അറിയിച്ചിരുന്നു. രാവിലെ 11 മണിക്ക് മുമ്പ് സുപ്രീംകോടതി ജാമ്യം അനുവദിച്ച പി ചിദംബരം പുറത്തിറങ്ങിയത് ഇന്നലെ രാത്രി എട്ട് മണിക്കാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും തന്റെ അന്യായ തടവിനെക്കുറിച്ച് ആഞ്ഞടിച്ച് ചിദംബരത്തിൻറ ആദ്യ പ്രതികരണം. തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സ്വാതന്ത്ര്യത്തിൻറ ശുദ്ധവായു […]
ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം
ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 100 ദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2 ലക്ഷം രൂപ കെട്ടിവെക്കണം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവുമായി സഹകരിക്കണം, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം ജയിലിലായത്. ഇതിനെതിരെ […]