രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ ഭാഗത്ത് നിന്നും സംഭവനകൾ നൽകേണ്ടതുണ്ടെന്നും അതിനർത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. ‘12,000 രൂപയിൽ താഴെ വരുന്ന ഹാൻഡ്‌സെറ്റുകൾക്കായുള്ള കംപോണന്റ്‌സ് മാത്രം വിപണിയിൽ ഇറക്കുന്നതിന് പകരം മൊത്തമായി എല്ലാ ശ്രേണിയിലേക്കും ഇത് വ്യാപിപ്പിക്കണം. നിലവിൽ 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ല’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 300 ബില്യൺ […]
Tag: CHINESE PRODUCTS
ഇന്ത്യയിൽ പബ്ജി അടക്കം 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കുന്നു
ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു. 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ ശുപാർശ നൽകി. പബ്ജി, സിലി അടക്കമുള്ള ആപ്പുകൾ രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടും. സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. […]