മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് പ്രധാന വിമർശനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്‌പോണ്‍സർമാരായി ചൈനീസ് കമ്പനികൾ തുടരുമെന്ന പ്രഖ്യാപനം വന്നതോടെ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ഒരു ഭാഗത്ത് ചൈനീസ് ആപ്പുകൾ നിരോധിക്കുക, മറുഭാഗത്ത് ചൈനീസ് കമ്പനികളെ സ്പോൺസർമാരാക്കുക- മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് പ്രധാന വിമർശനം. ആത്മനിർഭർ ഭാരത് അഭിയാൻ കൊഴിഞ്ഞുപോയി എന്ന ഹാഷ് ടാഗോടെയാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മോദി സർക്കാരിന് ഇരട്ടത്താപ്പാണെന്ന് വിമർശിച്ചത്. ബിജെപിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു […]
Tag: chinese apps
ഇന്ത്യയിൽ പബ്ജി അടക്കം 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കുന്നു
ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു. 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ ശുപാർശ നൽകി. പബ്ജി, സിലി അടക്കമുള്ള ആപ്പുകൾ രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടും. സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. […]
‘ആശങ്കാജനകം, പരിശോധിക്കും’; ആപ്പുകളുടെ നിരോധനത്തില്‍ പ്രതികരിച്ച് ചൈന
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്രബന്ധം ഉലയുന്നത് ടിക് ടോക് അടക്കമുള്ള ആപ്പുകളുടെ നിരോധനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ‘ചൈന ശക്തമായി ആശങ്കപ്പെടുന്നു, വിഷയം പരിശോധിക്കുന്നു’; ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയന്‍ പറഞ്ഞു. ചൈനീസ് വ്യാപാരികളുടെ അവകാശങ്ങളെ മുറുകെ പിടിക്കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്രബന്ധം ഉലയുന്നത്. ഇത് പിന്നീട് ബോയ്ക്കോട്ട് ചൈന […]
ടിക്‍ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ നിരോധിച്ചു
സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു. ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, […]