Sports

ജലജ് സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ 149ൽ ഒതുങ്ങി ഛത്തീസ്ഗഡ്

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ ഛത്തീസ്ഗഡിനെ എറിഞ്ഞിട്ട് കേരളം. മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഛത്തീസ്ഗഡിനെ 149 റൺസിന് കേരളം കെട്ടുകെട്ടിച്ചു. ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഭാട്ടിയ (40) ആണ് ഛത്തീസ്ഗഡിൻ്റെ ടോപ്പ് സ്കോറർ. മായങ്ക് യാദവ് (29) പുറത്താവാതെ നിന്നു. കേരളത്തിനായി ഓൾറൗണ്ടർ ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ സച്ചിൻ ബേബിയും വൈശാഖ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടക്കം മുതൽ തന്നെ നിശ്ചിതമായ ഇടവേളകളിൽ ഛത്തീസ്ഗഡിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു. 7 വിക്കറ്റ് […]

Sports

വിജയ് ഹസാരെ: ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം

വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. 8 വിക്കറ്റിന് ഛത്തീസ്ഗഡിനെ കീഴടക്കിയ കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 36.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പൊന്നം രാഹുൽ (92 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോററായി. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. അശുതോഷ് സിംഗ് (40), അജയ് മണ്ഡൽ (30) എന്നിവരാണ് […]

India

ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കമാന്റർ സാകേത് നുരേതിയെ പൊലീസ് വധിച്ചു

ഛത്തീസ്‌ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാന്റർ സാകേത് നുരേതിയെ പൊലീസ് വധിച്ചു. നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മോവോയിസ്റ്റുകൾക്കായി അഞ്ച് സംസ്ഥാനങ്ങളിൽ സുരക്ഷാസേനയുടെ തെരച്ചിൽ തുടരുകയാണ്. മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്റ്റ് നേതാവടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെ അടക്കം 20 പുരുഷൻമാരും 6 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൻറെ പശ്ചാത്തലത്തിൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ മഹാരാഷ്ട്രാ ആന്ധ്രാ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സുരക്ഷാ സേനകൾ അതീവ ജാഗ്രതയിലാണ്.