സൂപ്പർസ്റ്റാർ രജനികാന്ത് ആശുപത്രി വിട്ടു. ഇന്നലെ രാത്രിയാണ് ചികിത്സ പൂർത്തിയാക്കി അദ്ദേഹം വീട്ടിലെത്തിയത്. തലച്ചോറിലെ ഞരമ്പിന് ശസ്ത്രക്രീയ നടത്തിയ ശേഷം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രജനികാന്ത്. വീട്ടിൽ തിരിച്ചെത്തിയതായി രജനീകാന്ത് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു. ആശുപത്രിയിലെത്തി പ്രാഥമിക പരിശോധനകൾക്കു ശേഷം രജനിയെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു. തലയുടെ സ്കാനിങ് റിപ്പോർട്ട് പുറത്തു വന്നതോടെ പക്ഷാഘാതത്തിനു തൊട്ടരികിലൂടെ താരം കടന്നു പോയതായി കണ്ടെത്തി. രക്തക്കുഴൽ […]
Tag: chennai
വീണ്ടും ഫിനിഷിങ്ങില്‍ പിഴച്ച് ചെന്നൈ; നാലാം തോല്‍വി
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്. മികച്ച രീതിയില്‍ തുടങ്ങാനായെങ്കിലും മധ്യനിര അപ്പാടെ തവിടുപൊടിയായതാണ് ചെന്നൈയെ മറ്റൊരു തോല്‍വിയിലേക്ക് വഴിതെളിച്ചത്. ഇതോടെ കളിച്ച ആറ് മത്സരങ്ങളില്‍ നാലിലും ചെന്നൈ തോറ്റു. അഞ്ച് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയുടെ മൂന്നാം ജയമാണ് ഇത്. ഇതോടെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ അഞ്ചാം സ്ഥാനത്തും കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുമായി. മികച്ച ബൌളിങ് പ്രകടനമായിരുന്നു ഇരു ടീമുകളും നടത്തിയത്. 81 റണ്‍സ് നേടിയ […]
ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500ന് മുകളില്‍
തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500ന് മുകളിലെത്തി. ഇന്ന് 3645 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി എം സതീഷ്കുമാറാണ് മരിച്ചത്. മന്ദവേളി സ്വകാര്യ സ്കൂളിലെ അധ്യാപകനാ യിരുന്നു. അതേസമയം തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 3645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേര്‍ മരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500ന് മുകളിലെത്തി. ഇന്ന് […]
ഫാത്തിമയുടെ മരണം; പിതാവ് വീണ്ടും ചെന്നൈയിൽ,മുഖ്യമന്ത്രിയെ കണ്ടേക്കും
മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ഫാത്തിമയുടെ പിതാവ് ലത്തീഫ് വീണ്ടും ചെന്നൈയിലെത്തി. നിലവിൽ കേസന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെയും മുഖ്യമന്ത്രിയെയും കാണാനാണ് കുടുംബം എത്തിയത്. ഇന്നലെ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കണ്ട ശേഷമാണ് ബന്ധുക്കൾ ചെന്നൈയിലെത്തിയത്. കഴിഞ്ഞ ആഴ്ച ഫൊറൻസിക് വിഭാഗത്തിന്റെ സമൻസ് ലഭിച്ച പ്രകാരം എത്തിയ ഫാത്തിമയുടെ പിതാവ് ലത്തീഫും കുടുംബവും വീണ്ടും എത്തുന്നത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ കാണുക എന്ന ലക്ഷ്യത്തോടെയാണ്. നിലവിൽ കേസന്വേഷിയ്ക്കുന്ന സംഘത്തെ ഒരിയ്ക്കൽ കൂടി കാണും. […]
ഫാത്തിമ ലത്തീഫിന്‍റെ മരണം; സി.ബി.ഐ അന്വേഷണമാകാം
മദ്രാസ് ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണം സി.ബി.ഐ അന്വേഷണമാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്‍റില്‍ വെച്ചാണ് ഫാത്തിമ ലത്തീഫിന്റെ കുടുംബം ആഭ്യന്തര മന്ത്രിയെ കണ്ടത്. കേരള എംപിമാരും ഒപ്പമുണ്ടായിരുന്നു. സി.ബി.ഐ അന്വേഷണ സംഘത്തിന് വനിത ഐ.ജി നേതൃത്വം നൽകും. ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ് ഇന്നലെ പറഞ്ഞിരുന്നു. കൊല്ലം സ്വദേശിയായ ഫാത്തിമയെ മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. […]
ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും
മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കും. മദ്രാസ് ഐ.ഐ.ടിയില്‍ ഉണ്ടായിട്ടുള്ള എല്ലാ വിദ്യാര്‍ഥി മരണങ്ങളും അന്വേഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടും. ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും അനുമതി തേടിയിട്ടുണ്ട്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വഴിയാണ് പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നത്. മരണത്തില്‍ അധ്യാപകര്‍ക്കൊപ്പം മലയാളികള്‍ അടക്കമുള്ള സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ് ഇന്നലെ ആരോപിച്ചിരുന്നു.