രസതന്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. രസതന്ത്രത്തിന്റെ കൂടുതൽ പ്രവർത്തനക്ഷമമായ രൂപത്തിന് അടിത്തറയിട്ട യുഎസിലെയും ഡെൻമാർക്കിലെയും മൂന്ന് ശാസ്ത്രജ്ഞർക്കാണ് പുരസ്ക്കാരം ലഭിച്ചത്. കരോലിൻ ആർ ബെർട്ടോസി, മോർട്ടൺ മെഡൽ, കെ ബാരി ഷാർപ്ലെസ് എന്നിവർക്കാണ് നൊബേൽ. ക്ലിക്ക് കെമിസ്ട്രിയുടെയും ബയോഓർത്തോഗണൽ കെമിസ്ട്രിയുടെയും വികാസത്തിനാണ് സമ്മാനം ലഭിച്ചത്. 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ക്വാണ്ടം മെക്കാനിക്‌സ് മേഖലയിലെ മൂന്ന് ശാസ്ത്രജ്ഞർക്കാണ് അവാർഡ് ലഭിച്ചത്. ശാസ്ത്രജ്ഞരായ ഫ്രാൻസിലെ അലൈൻ ആസ്പെക്‌ട്, അമേരിക്കയിലെ ജോൺ എഫ് ക്ലോസർ, […]