ബ്രിട്ടനില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് മുന്നോടിയായി ബ്രിട്ടന്റെ ചരിത്രപ്രാധാന്യമുള്ള സിംഹാസനം മോടിപിടിപ്പിക്കുന്നു. ഹെന്റ്രി എട്ടാമന്‍, ചാള്‍സ് ഒന്നാമന്‍, വിക്ടോറിയ രാജ്ഞി തുടങ്ങിയവര്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന സിംഹാസനമാണ് മോടി പിടിപ്പിക്കുന്നത്. 700 വര്‍ഷക്കാലം ബ്രിട്ടീഷ് രാജകുടുംബം ഉപയോഗിച്ച് വന്നതാണ് ഈ രാജസിംഹാസനം. (A 700-year-old chair is getting a facelift for King Charles III’s coronation) ഓക്ക് തടി കൊണ്ട് നിര്‍മിച്ച ഈ സിംഹാസനം ചരിത്രപ്രസിദ്ധമായ ഒരു ചടങ്ങില്‍ ഉപയോഗിക്കുന്ന ഏറ്റവും പഴക്കമേറിയ തടിസാമഗ്രിയായാണ് […]
Tag: Charles III
ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിനായി സിംഹാസനം ഒരുക്കുന്നു; 700 വര്‍ഷം പഴക്കമുള്ള രാജസിംഹാസനത്തെക്കുറിച്ച് അറിയാം…
ബ്രിട്ടനില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് മുന്നോടിയായി ബ്രിട്ടന്റെ ചരിത്രപ്രാധാന്യമുള്ള സിംഹാസനം മോടിപിടിപ്പിക്കുന്നു. ഹെന്റ്രി എട്ടാമന്‍, ചാള്‍സ് ഒന്നാമന്‍, വിക്ടോറിയ രാജ്ഞി തുടങ്ങിയവര്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന സിംഹാസനമാണ് മോടി പിടിപ്പിക്കുന്നത്. 700 വര്‍ഷക്കാലം ബ്രിട്ടീഷ് രാജകുടുംബം ഉപയോഗിച്ച് വന്നതാണ് ഈ രാജസിംഹാസനം. (A 700-year-old chair is getting a facelift for King Charles III’s coronation) ഓക്ക് തടി കൊണ്ട് നിര്‍മിച്ച ഈ സിംഹാസനം ചരിത്രപ്രസിദ്ധമായ ഒരു ചടങ്ങില്‍ ഉപയോഗിക്കുന്ന ഏറ്റവും പഴക്കമേറിയ തടിസാമഗ്രിയായാണ് […]
ചാള്‍സ് രാജാവിനും പത്‌നിക്കും നേരെ മുട്ടയേറ്
യോർക്ക് നഗരത്തിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയ ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. നഗര ഭരണാധികാരികൾ രാജാവിന് ഔദ്യോഗിക വരവേൽപു നൽകുമ്പോഴായിരുന്നു ജനക്കൂട്ടത്തിൽനിന്ന് ഒരാൾ 3 മുട്ടകൾ എറിഞ്ഞത്.ഒന്നും ദേഹത്തു കൊണ്ടില്ല. അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടൻ കെട്ടിപ്പടുത്തതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ്. മുട്ടയെറിഞ്ഞു പ്രതിഷേധിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 23 വയസുള്ള യുവാവാണ് അറസ്റ്റിലായത്.
ബ്രിട്ടണിൽ നിന്ന് ചാൾസ് രാജാവിൻ്റെ പത്നി ബെംഗളൂരുവിലെത്തി; ഇനി മലയാളി ഡോക്ടർക്ക് കീഴിൽ ഹൊളിസ്റ്റിക് ചികിത്സ
ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമൻ്റെ പത്നി കാമില പാർക്കർ ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. ദിവസങ്ങൾ നീണ്ടുന്ന ചികിത്സയ്ക്കായാണ് കാമില മലയാളി ഡോക്ടർ ഐസക് മത്തായി നൂറനാൽ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിൽ എത്തിയത്. 2010 മുതൽ കാമില ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. ഇത് എട്ടാം തവണയാണ് ഇവർ ഇവിടെ എത്തുന്നത്. ഈ മാസം 28ന് ചികിത്സ പൂർത്തിയാക്കി കാമില മടങ്ങും. വ്യാഴാഴ്ച ബ്രിട്ടീഷ് എയർവൈസിൻ്റെ വിമാനത്തിലാണ് കാമില ബെംഗളൂരുവിൽ എത്തിയത്. എലീറ്റ് ഫോഴ്സിൻ്റെ […]
ചാള്‍സ് രാജാവിന്റെ കിരീട ധാരണം മെയ് ആറിന്
ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി. രാജ്യത്തെ രാജാവിന്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമാകും ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് രാജാവിനെ കിരീടം അണിയിക്കുക. രാജാവിനെ വിശുദ്ധീകരിച്ച ശേഷം ബിഷപ്പ് തന്നെയാണ് ചാള്‍സ് രാജാവിന് ചെങ്കോല്‍ നല്‍കുക. സമാനമായ ചടങ്ങില്‍ വച്ച് കാമില രാജ്ഞിയേയും കിരീടമണിയിക്കും. എലിസബത്ത് […]
ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു
ബ്രിട്ടൻ്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു. സെൻ്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇത് വലിയ ഉത്തരവാദിത്തമാണെന്ന് സ്ഥാനമേറ്റതിനു ശേഷം ചാൾസ് മൂന്നാമൻ പറഞ്ഞു. മാതാവ് എലിസബത്ത് രാഞ്ജി ഒരു പ്രചോദനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. എലിസബത്ത് രാഞ്ജി മരിച്ചതിൻ്റെ ദുഖാചരണത്തിനു ശേഷമാവും ഔദ്യോഗിക ചടങ്ങുകൾ. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഈ മാസം എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് […]