യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 2022-23 സീസണിലെ മികച്ച ഗോള്‍ പുരസ്‌കാരം ലയണല്‍ മെസക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. പിഎസ്ജിക്കായി ബെന്‍ഫിക്കയ്‌ക്കെതിരെ മെസി നേടിയ മനോഹര ഗോളാണ് പുരസ്‌കാരം നേടിക്കൊടുത്തത്. വോട്ടിങിലൂടെയാണ് കഴിഞ്ഞ സീസണിലെ മികച്ച ചാമ്പ്യന്‍സ് ലീഗ് ഗോളിനുള്ള പുരസ്‌കാരം മെസിയെ തേടിയെത്തിയത്. മികച്ച പത്ത് ഗോളുകള്‍ യുവേഫയുടെ ടെക്‌നിക്കല്‍ ഒബ്‌സര്‍വര്‍ പാനല്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്നാണ് ആരാധകരുടെ വോട്ടെടുപ്പില്‍ മെസിക്ക് നറുക്ക് വീണത്. പിഎസ്ജിയുമായുള്ള […]
Tag: Champions League
ഇത് പോട്ടറുടെ ചെൽസി; ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചെൽസി. ഇന്ന് ബൊറൂസിയ ഡോർട്മുണ്ടിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ചെൽസിക്കായി റഹീം സ്റ്റെർലിംഗും കായ് ഹവർട്സും ഗോളുകൾ നേടി. UEFA Champions League: Chelsea beat Dortmund ഗ്രഹാം പോട്ടറുടെ കീഴിൽ ഫോം കണ്ടെത്തുവാൻ കഷ്ടപ്പെടുന്ന ക്ലബിന് ക്വാർട്ടർ ഫൈനലിലേക്കുള്ള മുന്നേറ്റം കൂടുതൽ ആത്മവിശ്വാസം നൽകും. അതും കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളിലും തുടർച്ചയായി വിജയങ്ങൾ നേടി […]
ചാമ്പ്യൻസ് ലീഗ് തോൽവി; തോമസ് ടുച്ചലിനെ ചെൽസി പുറത്താക്കി
മുഖ്യ പരിശീലകൻ തോമസ് ടുച്ചലിനെ പുറത്താക്കി ചെൽസി. ചാമ്പ്യൻസ് ലീഗിൽ ഡൈനമോ സാഗ്രെബിനെതിരെ നോർത്ത് ഫ്രഞ്ച് ക്ലബ്ബ് 0-1 ന് തോറ്റതിനെ തുടർന്നാണ് തീരുമാനം. തോമസ് ടുച്ചലിനെ മാനേജർ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ചെൽസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. “ചെൽസി എഫ്‌സിയിലെ എല്ലാവരുടെയും പേരിൽ, തോമസിനും അദ്ദേഹത്തിന്റെ സ്റ്റാഫിനും ക്ലബ്ബിന്റെ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് നേട്ടങ്ങളിൽ തോമസിന് ക്ലബ് ചരിത്രത്തിൽ കൃത്യമായ സ്ഥാനമുണ്ടാകും” ചെൽസി പ്രസ്താവനയിൽ പറയുന്നു. മുന്‍ […]
ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സ-ബയേൺ പോരാട്ടം; ഇക്കുറി ലെവൻഡോവ്ക്സിയ്ക്ക് മുഖം മാറ്റം
ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സലോണ-ബയേൺ മ്യൂണിക്ക് പോരാട്ടം. ഗ്രൂപ്പ് സിയിലാണ് ബാഴ്സയും ബയേണും പരസ്പരം ഏറ്റുമുറ്റുക. ഇവർക്കൊപ്പം ഇൻ്റർ മിലാൻ കൂടി ഉൾപ്പെടുന്ന സി ഗ്രൂപ്പാണ് ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പ്. ചെക്ക് ക്ലബ് വിക്ടോറിയ ആണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. 8 വർഷം ബയേണിലുണ്ടായിരുന്ന ലെവൻഡോവ്സ്കി ഇത്തവണ ബാഴ്സയിലാണ്. ഈ സീസണിലാണ് 34കാരനായ താരം കറ്റാലൻ ക്ലബിലെത്തിയത്. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ മോശം റെക്കോർഡുകളാണ് ബാഴ്സയ്ക്കുള്ളത്. മുൻ സീസണുകളിൽ കൂടുതലും നോക്കൗട്ടിലാണ് ബാഴ്സ ബയേണിനെ നേരിട്ടിരുന്നത്. […]
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്ര നേട്ടം കുറിച്ച് മനീഷ കല്യാൺ
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായി മനീഷ കല്യാൺ. സൈപ്രസിലെ അപ്പോളോൺ ലേഡീസിനായി കളിക്കുന്ന മനീഷയാണ് ഇന്നലെ ഈ നേട്ടം സ്വന്തമാക്കിയത്. റിഗാസ് എഫ്എസിനെതിരെ നടന്ന മത്സരത്തിൽ 40 മിനിട്ടോളം മനീഷ കളത്തിലുണ്ടായിരുന്നു. ഐലീഗ് ക്ലബ് ഗോകുലം കേരളയിൽ നിന്ന് കഴിഞ്ഞ മാസമാണ് 20 വയസുകാരിയായ മനീഷ അപ്പോളോൺ ലേഡീസിലെത്തിയത്. ക്ലബിനായി മനീഷയുടെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിൽ റിഗാസ് എഫ് എസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അപ്പോളോൺ തോൽപ്പിച്ചു. ഈ ജയത്തോടെ […]
ചാമ്പ്യൻസ് ലീഗ്: മെസിക്ക് ഇരട്ട ഗോൾ, പിഎസ്ജിക്ക് ജയം; വിനീഷ്യസിന് ഇരട്ട ഗോൾ; റയലിനു ജയം
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ജർമ്മൻ ക്ലബ് ആർബി ലെപ്സിഗിനെയാണ് പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയത്. പിഎസ്ജിക്ക് വേണ്ടി ഇതിഹാസ താരം ലയണൽ മെസി ഇരട്ട ഗോളുകൾ നേടി. കിലിയൻ എംബാപ്പെയാണ് പിഎസ്ജിയുടെ മൂന്നാം ഗോൾ നേടിയത്. ആന്ദ്രേ സിൽവ, നോർദി മുകിയേലെ എന്നിവരാണ് ലെഗ്സിഗിൻ്റെ ഗോൾ സ്കോറർമാർ. (champions league messi psg) സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൻ്റെ 9ആം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. […]
മെസിക്ക് ആദ്യ ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പാരിസ് സെൻ്റ് ജെർമനു ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണൽ മെസി എന്നിവരാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. പിഎസ്ജി ജഴ്സിയിൽ മെസിയുടെ ആദ്യ ഗോളാണ് ഇത്. (psg manchester city messi) കളി തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. എംബാപ്പെയുടെ ലോ ക്രോസ് നെയ്മർക്ക് കണക്ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോൾവല […]
ചാമ്പ്യൻസ് ലീഗ്: വീണ്ടും ബാഴ്സയെ തകർത്ത് ബയേൺ; മാഞ്ചസ്റ്ററിന് ഞെട്ടിക്കുന്ന തോൽവി
ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ബാഴ്സലോണയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആണ് ബാഴ്സലോണയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയത്. ഗ്രൂപ്പ് എഫിൽ സിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സ് മാഞ്ചസ്റ്ററിനെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്വിസ് ക്ലബിൻ്റെ ജയം. (barcelona manchester champions league) ബാഴ്സ ഹോം ഗ്രൗണ്ടായ ന്യൂകാമ്പിൽ നടന്ന മത്സരത്തിലാണ് ബാഴ്സ ബയേണിനോട് നാണംകെട്ട തോൽവി വഴങ്ങിയത്. 34ആം മിനിട്ടിൽ തോമസ് മുള്ളറാണ് ജർമ്മൻ പടയ്ക്കായി ഗോൾ […]
രണ്ടാം പാദത്തിലും പിഎസ്ജി തോറ്റു: മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
യുവേഫ ചാമ്പ്യന്‍സ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയായിരുന്നു സിറ്റിയുടെ ഫൈനല്‍ പ്രവേശം. റിയാദ് മെഹ്റസിന്റെ വകയായിരുന്നു സിറ്റിയുടെ രണ്ട് ഗോളുകളും. ഇരു പകുതികളിലുമായിരുന്നു സിറ്റിയുടെ ഗോളുകള്‍. കളി തുടങ്ങി പതിനൊന്നാം മിനുറ്റിലായിരുന്നു ആദ്യ ഗോള്‍. രണ്ടാം ഗോള്‍ 63ാം മിനുറ്റിലും. ഏഴാം മിനുട്ടിൽ പി.എസ്ജിക്ക് ഒരു പെനാൾട്ടി ലഭിച്ചിരുന്നു. എന്നാൽ ‘വാർ’ ആ തീരുമാനം തിരുത്തി. പിന്നാലെയായിരുന്നു മെഹ്റസിന്റെ ഗോള്‍. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാലു […]
ചാമ്പ്യന്‍സ് ലീഗ്: റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സെമിയിൽ
മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ചു. ബൊറൂസിയ ഡോട്ട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് സിറ്റി സെമിയിലെത്തിയത്. എന്നാല്‍ ലിവര്‍പൂളിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് റയല്‍മാഡ്രിഡ് സെമിയിലെത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാം പാദ ക്വാർട്ടർ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബൊറൂസിയ ഡോട്ട്മുണ്ടിനെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടില്‍ നടന്ന ആദ്യപാദത്തിലും സിറ്റി 2-1 ന് ജയിച്ചിരുന്നു. രണ്ട് പാദങ്ങളിലുമായി 4-2ന്റെ ജയം സ്വന്തമാക്കിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സെമി പ്രവേശം. മത്സരത്തിന്റെ തുടക്കത്തിൽ […]