രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്കിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയിൽ 3.03 കോടി യുവാക്കൾക്ക് ജോലിയില്ല. തൊഴിലില്ലായ്മ നിരക്ക് ലോക്ക്ഡൗൺ കാലയളവിനേക്കാൾ കൂടുതലാണെന്ന മാധ്യമ റിപ്പോർട്ട് പങ്കുവെച്ചായിരുന്നു രാഹുലിൻ്റെ വിമർശനം. നാല് വർഷത്തിനുള്ളിൽ രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം 1.26 കോടിയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. “എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ നിർബന്ധിതരാവുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു അഹങ്കാരി ഇപ്പോഴും കണ്ണടച്ച് ഇരിക്കുകയാണ്” രാഹുൽ ട്വീറ്റ് ചെയ്തു. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ എൻടിപിസി സ്റ്റേജ് 1 […]