India

ഐ എ എസ്- ഐ പി എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; നേരിട്ട് നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താൻ നീക്കമാരംഭിച്ച് കേന്ദ്രം. കേന്ദ്ര ഡെപ്യൂട്ടേഷന് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കും. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ചട്ടം 1954 ലെ ആറാം റൂൾ ഭേദഗതി ചെയ്യും. ഐ എ എസ് കേഡർ നിയമനത്തിൽ മാറ്റം വരുത്താനുള്ള നിർദേശം സംസ്ഥാനങ്ങൾക്ക് കൈമാറി. കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ എതിർപ്പറിയിച്ച് കേരളമുൾപ്പെടെ 6 സംസ്ഥാനങ്ങൾ രംഗത്തെത്തി. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന് സംസ്ഥാനങ്ങൾ അറിയിച്ചു. ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത് അതാത് സംസ്ഥാന സര്‍ക്കാറുകളാണ് […]

India

രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം വരും; ഇലക്ട്രോണിക് മേഖലയിലടക്കം വലിയ സാധ്യതകളെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം വരുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. പുതിയ ഡിജിറ്റൽ നിയമം ആധുനിക കാലത്തെ പ്രശ്‌നങ്ങളെ നേരിടാൻ അപര്യാപ്‌തമാണ്. ഇലക്ട്രോണിക് മേഖലയിലടക്കം വലിയ സാധ്യതകളെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ നിക്ഷേപം വരണമെങ്കിൽ അനുകൂല സാഹചര്യം ഒരുക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വികസനം ഉണ്ടാകണമെങ്കിൽ മനോഭാവം മാറണം. കാലങ്ങളായി ഉണ്ടായ പ്രതികൂല പ്രതിച്‌ഛായ കേരളം ഉടൻ മാറ്റണം. പല കമ്പനികളും കേരളത്തിൽ നിക്ഷേപം നടത്താൻ മടിക്കുന്നു. പ്രതിച്‌ഛായ മാറിയില്ലെങ്കിൽ കേരളത്തിന് വികസനം […]