കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റ് വിവാദത്തില്‍ ട്വിറ്റര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. അതേസമയം ഐ.ടി സെക്രട്ടറിയുമായി ട്വിറ്റര്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തും. ചട്ടലംഘനം നടത്തിയ അഞ്ഞൂറോളം അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നും ചട്ടലംഘനം കണ്ടെത്തിയാല്‍ ഇനിയും അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നുമാണ് ട്വിറ്ററിന്റെ വിശദീകരണം. 1200 ഓളം അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇത് പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. നിയമപരമായി കേന്ദ്ര സര്‍ക്കാറിന് ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നുമാണ് […]
Tag: central goverment
കാര്‍ഷിക നിയമം; നാലംഗ വിദഗ്ധ സമിതിയെ നിയമിച്ച് സുപ്രീം കോടതി
കാർഷിക പരിഷ്കരണ നിയമത്തിന് തത്കാലിക സ്റ്റേ നല്‍കിയ സുപ്രീംകോടതി പ്രശ്ന പരിഹാരത്തിനായി നാലംഗ വിദഗ്ധ സമിതിയെ നിയമിച്ചു. കാര്‍ഷിക സാമ്പത്തിക വിദഗ്ധരടങ്ങുന്ന സംഘത്തെയാണ് കോടതി നിയമിച്ചിരിക്കുന്നത്. ഹർസിമിറത്ത് മാൻ, അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാർ ജോഷി, അനിൽ ധനവത് എന്നിവരാണ് സമിതി അംഗങ്ങള്‍. സുപ്രീം കോടതിയുടെ വിദഗ്ധ സമിതിയെ അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകന്‍ വഴി കര്‍ഷകര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ നിയമം സ്റ്റേ ചെയ്യുകയും വിദഗ്ധ സമിതിയെ നിയമിക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ യോഗം ചേരും. നാളെ […]
കോവിഡ് വാക്സിന്‍ ഉപയോഗത്തിന് കമ്മറ്റികള്‍ രൂപീകരിക്കാന്‍ കേന്ദ്രനിര്‍ദ്ദേശം
ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി, അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന ടാസ്ക് ഫോഴ്സും രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട് കോവിഡ് വാക്സിന്‍ കൈകാര്യം ചെയ്യുന്നതിന് കമ്മറ്റികള്‍ രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന ടാസ്ക് ഫോഴ്സും രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും സജീവമായ ഇടപെടല്‍ സ്റ്റിയറിങ് കമ്മറ്റികള്‍ ഉറപ്പാക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വാക്സിന്‍ വിതരണത്തിന് സംസ്ഥാനങ്ങളെ […]
‘ആപ്പുകള്‍ നിരോധിക്കുന്നു, അതിര്‍ത്തിയില്‍ സെെനികര്‍ക്ക് വീരമൃത്യു’; ചെെനീസ് ബാങ്കില്‍ നിന്ന് വന്‍തുക കടമെടുത്ത് കേന്ദ്ര സര്‍ക്കാര്‍
ചെെനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് വലിയ ചൈന വിരുദ്ധ വികാരം ഉടലെടുത്തിരുന്നു. തുടര്‍ന്ന് പ്രതികാര നടപടി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെെനീസ് ആപുക്കള്‍ നിരോധിക്കുകയും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ നിന്ന് മോദി സർക്കാർ 1350 മില്യണ്‍ യുഎസ് ഡോളർ (9202 കോടി ഇന്ത്യന്‍ രൂപ) വായ്പയെടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പാര്‍ലമെൻറില്‍ കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജൂണ്‍ 19ന് […]
‘കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കില്‍ അതിഥി തൊഴിലാളികള്‍ ഇല്ല’ തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് ന്യായീകരണവുമായി കേന്ദ്രം
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ കൂട്ടപ്പലായനങ്ങൾക്കിടെ മരണപ്പെട്ട തൊഴിലാളികളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പാര്‍ലമെന്‍റിലും പുറത്തും ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ പുതിയ ന്യായിക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക തലത്തിലാണ് വിവരശേഖരണം നടത്തേണ്ടത്. ജില്ലകളിൽ ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു സംവിധാനവുമില്ലെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. ഒരോ ജില്ലയിലെയും കുടിയേറ്റ തൊഴിലാളികളുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കേണ്ടത് പ്രാദേശിക തലത്തിലാണ്. അവിടെ ഇതിന് വേണ്ടിയുള്ള ഒരു സംവിധാനവും നിലവിലില്ല. അതുകെണ്ട് തന്നെ ഈ വിഷയത്തിൽ […]