യുക്രൈനിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധമറിയിച്ച വനിതയെ അറസ്റ്റ് ചെയ്തു. റെഡ് കാര്‍പറ്റില്‍ വച്ച് താരങ്ങള്‍ക്കിടയില്‍ നിന്നാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. പ്രതിഷേധിച്ച സ്ത്രീ, തന്റെ വസ്ത്രം ഊരിമാറ്റി, ഉറക്കെ ശബ്ദമെടുത്തുകൊണ്ട് നിലത്തിരുന്നു. ഫോട്ടോഗ്രാഫര്‍മാരടക്കം ഓടിക്കൂടിയതോടെ ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌റ്റോപ് റേപ്പിങ് അസ്’ എന്ന് യുക്രേനിയന്‍ പതാകയുടെ നിറങ്ങളില്‍ നെഞ്ചിലും വയറിലും പ്രതിഷേധക്കാരി എഴുതിയിരുന്നു. ശരീരത്തില്‍ പലയിടങ്ങളിലായി ചോരയെ […]
Tag: Cannes Film Festival
കാനിൽ തിളങ്ങാൻ ആറ് ഇന്ത്യൻ ചിത്രങ്ങൾ
എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിയുമ്പോൾ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ആറ് ചിത്രങ്ങളാണ് പ്രദർശനത്തിന് തയാറെടുക്കുന്നത്. ഇക്കുറി മത്സരവിഭാഗത്തിൽ മാറ്റുരക്കുന്ന സിനിമകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ചലച്ചിത്രങ്ങൾ ഉണ്ടാകില്ലെന്നും സ്പെഷ്യൽ സ്ട്രീമിങ് വിഭാഗത്തിൽ അടക്കം ഇന്ത്യൻ ചിത്രങ്ങളാണ് മുന്നിൽ നിൽക്കുക. ക്ലാസിക് വിഭാഗത്തിൽ ഇന്ത്യൻസിനിമയുടെ രണ്ട് കാരണവൻമാരുടെ വിഖ്യാത ചിത്രങ്ങൾ കാണിക്കുന്നുണ്ട്. സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രെത്‍സ്’ എന്ന ഹിന്ദി ഡോക്യുമെന്റ്റിയുമുണ്ട്. പോരാഞ്ഞ് പല ഭാഷകളിലുള്ള ആറ് സിനിമകളുടെ […]
കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന ജൂറിയിൽ ദീപിക പദുക്കോൺ
75-ാമത് കാന്‍സ് ചലച്ചിത്ര മേളയുടെ ജൂറിയായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ഇത്തരം ലോകോത്തര മേളകളില്‍ ജൂറിയാകാന്‍ അനുമതി ലഭിക്കുക. 2015-ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടന്‍ വിന്‍സെന്റ് ലിന്‍ഡനാണ് ‘പാം ഡി ഓര്‍’ ബഹുമതികള്‍ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തില്‍ അധ്യക്ഷനായത്. ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി, സ്വീഡിഷ് നടി […]
പുനെ എഫ്.ടി.ഐ.ഐ വിദ്യാർത്ഥികൾ നിർമിച്ച സിനിമ ഈ വർഷത്തെ കാൻ ചലച്ചിത്രപുരസ്കാര പട്ടികയിൽ ഒന്നാമത്
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാർത്ഥികൾ നിർമിച്ച ക്യാറ്റ്ഡോഗ് എന്ന സിനിമക്ക് ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം. വിദ്യാർത്ഥികൾക്കായുള്ള സിനെ-ഫോണ്ടേഷൻ വിഭാഗത്തിലാണ് ക്യാറ്റ്ഡോഗ് തെരഞ്ഞെടുക്കപ്പെട്ടത്. എഫ്.ടി.ഐ.ഐ 2013 ബാച്ചിലെ അഷ്മിത ഗുഹ നിയോഗി ആണ് സിനിമയുടെ സംവിധായിക . വിനീത നേഗി, കുശാൽ നേരൂർകർ, നീരജ് സിംഗ് എന്നീ വിദ്യാർത്ഥികളാണ് ക്യാറ്റ് ഡോഗിന്റെ എഡിറ്റിംഗ്, ശബ്ദം, നിർമാണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. “ഇത് ഇവിടത്തെ ഓരോ വിദ്യാർത്ഥിയുടെയും അഭിമാനമുയർത്തുന്ന വാർത്തയാണ്. സിനെ-ഫോണ്ടേഷനിലേക്ക് […]