പ്രതിഷേധം സംഘടിപ്പിക്കുന്നതും രാജ്യദ്രോഹ പ്രവർത്തനവും ഒന്നല്ലെന്ന് ഡൽഹി ഹൈക്കോടതി. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ പൗരത്വപ്രക്ഷോഭകർക്ക് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിമത ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വ്യഗ്രതയിൽ സംഭവിച്ച് പോകുന്ന തെറ്റിധാരണയാണിത്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നൽകിയിട്ടുള്ളതാണ്. അത് രാജ്യദ്രോഹമായി തെറ്റിധരിക്കേണ്ടതില്ല. എന്നാൽ ഭരണാധികാരികൾക്ക് ഇത് രണ്ടിനെയും തമ്മിൽ വേർതിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. ഈ സ്ഥിതി തുടർന്നാൽ ജനാധിപത്യത്തിന് വിഷമകരമായ ദിനമായിരിക്കും അതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഡൽഹി കലാപ കേസിൽ കുറ്റമാരോപിക്കപ്പെട്ട് പിടിയിലായ നതാഷ […]
Tag: CAA PROTEST
ഡൽഹിയിൽ വീണ്ടും പൗരത്വ പ്രതിഷേധം; പതിനഞ്ചോളം പേർ കസ്റ്റഡിയിൽ
ഡൽഹിയിൽ വീണ്ടും പൗരത്വ പ്രതിഷേധം ശക്തമാകുന്നു. ജാമിഅ മില്ലിയ സർവകലാശാലക്ക് സമീപം ബട്ല ഹൗസിലാണ് വൈകീട്ട് ആറ് മണിയോടെ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിനിടെ വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷന്‍ എസ്.ക്യു.ആര്‍ ഇല്ല്യാസിന്റെ ഭാര്യ സബീഹ ഖാനം മകള്‍ സാറ ഫാത്തിമ എന്നിവരെയടക്കം പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിഅ മില്ലിയയിലേക്ക് മാർച്ച് ചെയ്യവെയാണ് നടപടി. പൊലീസും അർധ സൈനിക വിഭാഗവും ചേർന്നാണ് നിരായുധരായ പ്രതിഷേധക്കാരെ നേരിട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ജാമിഅ മില്ലിയയിൽ പൗരത്വ നിയമ […]
പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം
പൗരത്വ പ്രക്ഷോഭകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് എട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയത് യു.എ.പി.എ നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് കോൺഗ്രസ് എംപി സയ്യിദ് നസീ൪ ഹുസൈൻ. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കും. കരിനിയമങ്ങൾ ചുമത്തി വിദ്യാ൪ഥികളെ വേട്ടയാടുന്നതിനെതിരെ നടന്ന പ്രതിപക്ഷ പാ൪ട്ടികളുടെ സംയുക്ത വാ൪ത്ത സമ്മേളനത്തിലാണ് കോൺഗ്രസ് എംപിയുടെ പ്രതികരണം. വിദ്യാ൪ഥികളും ആക്ടിവിസ്റ്റുകളുമടക്കമുള്ള പൗരത്വ പ്രക്ഷോഭകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് എട്ട് പ്രതിപക്ഷ […]