National

മലയാളികൾക്ക് കർണാടക സർക്കാരിന്റെ ഓണസമ്മാനം; ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് സർവീസ്

ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചു. ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനും വേണ്ടിയാണ് നടപടി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന് കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡിയാണ് രണ്ട് എസി സ്പെഷ്യൽ ബസുകൾ ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് അനുവദിച്ചത്. ഓഗസ്റ്റ് 25 ന് രാത്രി 8.14 […]

National

അതിർത്തി കടന്നുള്ള ഇന്ത്യ ബംഗ്ലാദേശ് ബസ് സർവീസ് പുനരാരംഭിച്ചു

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരാണ് ക്രോസ്-ബോർഡർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ധാക്ക-കൊൽക്കത്ത-ധാക്ക സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു. ധാക്ക-സിൽഹത്-ഷില്ലോങ്-ഗുവാഹത്തി-ധാക്ക റൂട്ട് ഒഴികെ മറ്റ് 4 റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചു. രാവിലെ 7ന് ബംഗ്ലാദേശിൽ നിന്നുള്ള ആദ്യ ട്രിപ്പ് ധാക്കയിലെ മോത്തിജീലിൽ നിന്ന് യാത്ര തിരിച്ചു. ധാക്ക മുതൽ കൊൽക്കത്ത വരെ ഏകദേശം 500 കിലോമീറ്റർ ദൂരമുണ്ട്. 20 മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വരും. […]