ബുള്ളി ബായ് ആപ്പ് കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. ഉത്തരാഖണ്ഡിൽ നിന്നാണ് പ്രതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മായങ്ക് റാവത്ത് (21) ആണ് മൂന്നാം പ്രതി. നേരത്തെ ശ്വേത സിംഗ് (18), എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിശാൽ കുമാർ ഝാ (21) എന്നിവർ പിടിയിലായിരുന്നു. പൗരി ഗർവാൾ ജില്ലയിലെ കോട്ദ്വാറിൽ നിന്നാണ് മൂന്നംഗ സൈബർ പൊലീസ് സംഘം ഇയാളെ പിടികൂടിയത്. സക്കീർ ഹുസൈൻ കോളജിലെ ബിഎസ്സി കെമിസ്ട്രി വിദ്യാർത്ഥിയാണ് റാവത്ത്. മായങ്കിൻ്റെ പിതാവ് സൈനികനാണ്. വെബ് പേജുകളുടെ […]