ഗുജറാത്തിലെ ബനസ്‌കന്ത അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ പൗരൻ പിടിയിൽ. നഗർപാർക്കർ സ്വദേശി ദയാ റാം എന്നയാളാണ് പിടിയിലായതെന്ന് അതിർത്തി സുരക്ഷാ സേന അറിയിച്ചു. ചൊവ്വാഴ്ച നടേശ്വരി ബോർഡർ ഔട്ട് പോസ്റ്റിന് സമീപത്തെ ഗേറ്റ് ചാടി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് ബിഎസ്എഫ് പ്രസ്താവിച്ചു. മാർച്ച് 24ന് പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിച്ച പാകിസ്താൻ ഡ്രോൺ ബിഎസ്എഫ് കണ്ടെടുത്തിരുന്നു. ഓസ്ട്രിയൻ നിർമ്മിത അഞ്ച് ഗ്ലോക്ക് പിസ്റ്റളുകളും 10 മാഗസിനുകളും 91 റൗണ്ട് […]
Tag: BSF
കശ്മീരിൽ 18 കിലോ സ്‌ഫോടകവസ്തു കണ്ടെത്തി; ഒഴിവായത് വൻ ദുരന്തം
ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ വൻ സ്‌ഫോടകവസ്തു കണ്ടെത്തി. സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് രണ്ട് ഗ്യാസ് സിലിണ്ടറുകളിൽ ഘടിപ്പിച്ച നിലയിൽ 18 കിലോ ഭാരമുള്ള ഐഇഡി കണ്ടെത്തിയത്. ജില്ലയിലെ അസ്റ്റാൻഗോ ഏരിയയിലാണ് സംഭവം. വൻ ദുരന്തമാണ് ഒഴിവായതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇന്റലിജൻസ് വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ശനിയാഴ്ച പുലർച്ചെ പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സ്‌ഫോടകവസ്തുകൾ കണ്ടെത്തിയത്. രാവിലെ 08.35 ഓടെയാണ് ഐഇഡി ശ്രദ്ധയിൽപ്പെട്ടത്. ബന്ദിപ്പോര-സോപോർ റോഡിന് സമീപത്തുനിന്ന് കണ്ടെത്തിയ ഐഇഡി, […]
വിവിധ പരിശോധനയിൽ 7.5 കിലോ ഹെറോയിൻ കണ്ടെടുത്ത് ബിഎസ്എഫ്
അമൃത്‌സർ, ഫിറോസ്പൂർ സെക്ടറുകളിലെ പാകിസ്താൻ അതിർത്തിയിൽ നിന്ന് 7.5 കിലോ ഹെറോയിനും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ബിഎസ്എഫ്. വിവിധ പരിശോധനകളിലാണ് ഇവ കണ്ടെടുത്തത്. തരൺ തരൺ ജില്ലയിൽ നിന്ന് 22 കിലോ ഹെറോയിൻ കണ്ടെടുത്തതിന് പിന്നാലെയാണ് സംഭവം. ഫിറോസ്പൂർ സെക്ടറിലെ പാക് അതിർത്തിക്ക് മുന്നിൽ സംശയാസ്പദമായ ചലനം സൈന്യം നിരീക്ഷിച്ചപ്പോഴാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ മഞ്ഞ പാക്കറ്റിൽ പൊതിഞ്ഞ ഹെറോയിൻ എന്ന് സംശയിക്കുന്ന ആറ് പാക്കറ്റുകൾ, ഒരു പിസ്റ്റൾ, 50 വെടിയുണ്ടകൾ […]
ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു
ശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുവെന്ന് മന്ത്രി ഫിർഹാദ് ഹക്കിം ആരോപിച്ചു. ബംഗാളിലെ തെരഞ്ഞടുത്ത് സാഹചര്യം അവലോകനം ചെയ്യാനെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ടിഎംസി പരാതി ഉന്നയിച്ചു. ബംഗാളിൽ ബിജെപി വർഗീയത പടർത്തുകയാണ്. എന്നാല്‍ ബംഗാളിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വർഗീയ പാർട്ടിക്കും ആകില്ലെന്നും ഫിർഹാദ് ഹക്കിം പറഞ്ഞു. സുബ്രത ബക്ഷി, പാര്‍ഥ ചാറ്റര്‍ജി, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നീ […]
ഇന്ത്യ- പാക് അതിർത്തിയിൽ നുഴഞ്ഞു കയറ്റ ശ്രമം; അഞ്ച് പേരെ ബിഎസ്എഫ് വധിച്ചു
ഇന്ത്യ- പാക് അതിർത്തിയിൽ 5 നുഴഞ്ഞു കയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. പഞ്ചാബിലെ താൻ തരൺ ജില്ലയിലെ അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ. പുലർച്ചെ മേഖലയിൽ പട്രോളിംഗ് നടത്തിയ ബിഎസ്എഫ് സംഘമാണ് നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തിയത്. ബിഎസ്എഫ് സംഘത്തിന് നേരെ നുഴഞ്ഞുകയറ്റക്കാർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. അതിനിടെ കശ്മീരിലെ ബാരാമുള്ള ക്രീരി മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ വധിച്ചു.