National

കൊവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ല; 9 മാസം തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ

കൊവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിൻ കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്ത കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞുവേണം കരുതൽ ഡോസ് സ്വീകരിക്കാനെന്ന് സർക്കാർ അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിനും കരുതൽ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമായി കുറച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നാഷ്ണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യുണൈസേഷൻ ഇന്നലെ യോഗം ചേർന്നുവെന്നും […]

National

കരുതൽ ഡോസ് വാക്‌സിന്റെ സർവീസ് ചാർജ് പരമാവധി 150 രൂപ; അമിത തുക ഈടാക്കരുതെന്ന് ആരോഗ്യമന്ത്രാലയം

കരുതൽ ഡോസ് വാക്‌സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി. കരുതൽ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഷീൽഡ് കരുതൽ ഡോസിന് 600രൂപയും നികുതിയും സർവീസ് ചാർജും നൽകണമെന്ന് സിറം ഇന്സ്റ്റിറ്റൂട്ട് സിഇഒ അദാർ പൂനെവാലെ അറിയിച്ചിരുന്നു. എന്നാൽ 150 രൂപയിൽ കൂടരുതെന്ന് കേന്ദ്രം വ്യക്തമാക്കി. പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും നാളെ മുതൽ […]

India

ബൂസ്റ്റര്‍ ഡോസ്; ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 60 വയസിന് മുകളിലുള്ള മറ്റ് അനുബന്ധ അസുഖങ്ങളുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ഈ വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടതില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 10 മുതലാണ് 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സേനഷന്‍ ആരംഭിക്കുക. അതേസമയം രോഗങ്ങളുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടാമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമല്ല, വാക്‌സിനേഷന്‍ സെന്ററില്‍ നേരിട്ടെത്തുന്നവര്‍ക്കും വാക്‌സിന്‍ ലഭിക്കും. […]

Health India

ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിൽ; കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം ബൂസ്റ്ററും നൽകിയേക്കും. ഇക്കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കേരളത്തിൽ ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു . 2,46,36,782 പേര്‍ ആദ്യഡോസ് സ്വീകരിച്ചു. 40.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും (1,08,31,505) നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 […]