മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ വാഹനം ശരീരത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 30ലധികം എല്ലുകൾ ഒടിഞ്ഞെന്ന് ഹോളിവുഡ് നടൻ ജെറമി റെന്നർ. 52കാരനായ താരം ആശുപത്രിയിൽ ചികിത്സയിലാണ്. താരം അപകടനില തരണം ചെയ്തെന്നും ആരോഗ്യനില മെച്ചപ്പെടുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പുതുവത്സര ദിനത്തിലായിരുന്നു അപകടം. ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് പ്രദേശത്തെ 35,000ൽ പരം വീടുകളിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. ഇവിടെ ജെറമിക്ക് വീടുണ്ട്. വീടിന് അടുത്ത് താമസിക്കുന്ന ഒരു ബന്ധുവിൻ്റെ കാർ മഞ്ഞിനടിയിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കവെ മഞ്ഞ് നീക്കം […]