National

“ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ല”: പാക് കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി

പാക്കിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇത്രയും ഇടുങ്ങിയ ചിന്താഗതിക്കാരനാകരുതെന്ന് ഹർജിക്കാരനെ കോടതി വിമർശിച്ചു. നേരത്തെ ഇതേ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അപ്പീലുമായി മുന്നോട്ട് പോകരുതെന്നും ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്നും ഹർജിക്കാരനോട് കോടതി പറഞ്ഞു. ഹർജിക്കാരനെതിരേ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം […]

India

മാനനഷ്ടക്കേസ്: സല്‍മാന്‍ ഖാന് ഇടക്കാലാശ്വാസം അനുവദിക്കില്ലെന്ന് കോടതി

യൂട്യൂബ് ചാനലിലൂടെ അയല്‍വാസി അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നടൻ സൽമാൻ ഖാൻ സമർപ്പിച്ച മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി വിധിപറയാൻ മാറ്റി. കേസിൽ ഇടക്കാല ഇളവ് നൽകാൻ കോടി വിസമ്മതിച്ചു. സൽമാൻ ഖാന്റെ ഫാം ഹൗസിന് സമീപം താമസിക്കുന്ന കേതൻ കക്കറിനെതിരെ നൽകിയ കേസിൽ സിവിൽ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മുംബൈയിലെ മലാഡ് നിവാസിയായ കേതൻ കക്കറിനെതിരെ ബോളിവുഡ് നടൻ സൽമാൻ ഖാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. പൻവേലിൽ സൽമാന്റെ ഫാംഹൗസിന് സമീപം കേതന് […]

National

‘കുട്ടി അല്ലെങ്കിൽ ജോലി’, രണ്ടിലൊന്ന് തീരുമാനിക്കാൻ അമ്മയോട് ആവശ്യപ്പെടരുത്: ബോംബെ ഹൈക്കോടതി

ജോലിയോ അതോ സ്വന്തം കുഞ്ഞോ എന്ന് തീരുമാനിക്കാൻ ഒരമ്മയെ നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാൻ അനുമതി നിഷേധിച്ച കുടുംബകോടതി വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു നിരീക്ഷണം. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് ജൂലൈ 8 നാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഒമ്പത് വയസ്സുള്ള മകളോടൊപ്പം പോളണ്ടിലെ ക്രാക്കോവിലേക്ക് മാറാൻ അനുമതി തേടി യുവതി നൽകിയ ഹർജി കോടതി പരിഗണിക്കുകയായിരുന്നു. ഭർത്താവിൽ നിന്നും 2015 മുതൽ മകളോടൊപ്പം വേറിട്ടു താമസിക്കുകയാണ് ഇവർ. പൂനെയിലെ ഒരു സ്വകാര്യ […]