വിവാദ കാര്‍ഷിക നിയമങ്ങൾക്കെതിരെ ആരംഭിച്ച കര്‍ഷകസമരം ആറാം മാസത്തിലേക്ക്. കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി കരിദിനമാചരിക്കുകയാണ്. അതിനിടെ, സമരം കോവിഡ് വ്യാപനത്തിന് കാരണമായി എന്നാരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ മൂന്ന് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകി. കർഷക സമരം ആറ് മാസം പിന്നിടുന്ന ഇന്ന് രാജ്യവ്യാപകമായി കരിദിനമാചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം വന്നതോടെ ഏതുനിലക്കും സമരം അടിച്ചമർത്താനുള്ള ഉറച്ച തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരെ തടയാൻ അതിർത്തികളിൽ സർക്കാർ സുരക്ഷ […]