India National

കർഷകരുമായുള്ള കേന്ദ്രത്തിന്റെ ഏഴാംവട്ട ചർച്ചയും പരാജയം

കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടത്.നാൽപത്തിയൊന്ന് കർഷക സംഘടന നേതാക്കളുമായി നടന്ന ചർച്ചക്ക് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ, വാണിജ്യ മന്ത്രി പിയുഷ് ഗോയാൽ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. സമരത്തിനിടയിൽ മരണപ്പെട്ട കർഷകർക്ക്‌ വേണ്ടി രണ്ട് നിമിഷം മൗനം പാലിച്ച ശേഷമായിരുന്നു ഡൽഹിയിലെ വിഗ്യാൻ ഭവനിൽ ചർച്ച തുടങ്ങിയത്. കർഷക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കുക എന്നതിൽ കുറഞ്ഞ മറ്റൊന്നും അംഗീകരിക്കാനാവില്ല […]

India National

കർഷക പ്രക്ഷോഭത്തിന് ഒരു മാസം; നിയമങ്ങൾ പിൻവലിക്കാതെ പുതിയ നീക്കവുമായി കേന്ദ്രം

കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി കർഷകർ ഡൽഹി അതിർത്തികളിലെത്തിയിട്ട് ഒരു മാസം പിന്നിടുമ്പോൾ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. അടുത്ത ഒന്നോ രണ്ടോ വർഷം നിയമം പരീക്ഷിക്കാമെന്നും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ പിൻവലിക്കാമെന്നുമാണ് സർക്കാർ കർഷക സംഘടനകളെ അറിയിച്ചത്. എന്നാൽ നിയമം പിൻവലിക്കാതെ ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണ് അതി ശൈത്യത്തിനിടയിലും കർഷകർ. പുതിയ മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെയാണ് കേന്ദ്ര സർക്കാർ പുതിയ സമവായ ഫോർമുല മുന്നോട്ട് വെച്ചത്. എന്നാൽ […]