ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ തല്ലിക്കൊന്നു. ബിജെപി ബൂത്ത് പ്രസിഡൻ്റ് ദിനേശ് സിംഗ് (40) ആണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലായെത്തിയ ആറ് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. സംഗ്രാംപൂർ പ്രദേശത്തെ സാഹ്ജിപൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഗ്രാംപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ധൗരഹര സ്വദേശിയായ ദിനേശ് ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു. ബിത്താരിക്ക് സമീപം രണ്ട് ബൈക്കുകളിലായി എത്തിയ 6 പേർ ഇയാളെ തടഞ്ഞു. പിന്നീട് ഇരുമ്പ് വടികൾ ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങി. നിലവിളി […]