സൗദി വിമാനത്താവളങ്ങളിൽ വിരലടയാളത്തിന് പകരം നേത്രപടലം അടയാളമായി സ്വീകരിക്കാൻ പാസ്പോർട്ട് വിഭാഗം തയ്യാറെടുക്കുന്നു. ഇതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായാണ് റിപ്പോർട്ടുകൾ. നേത്രപടലം അടയാളമായി സ്വീകരിച്ചാൽ സുരക്ഷ വർധിപ്പാക്കാനാകുമെന്ന് പാസ്പോർട്ട് വിഭാഗം പ്രതീക്ഷിക്കുന്നു. വിദേശത്ത് നിന്നെത്തുന്നവരുടെ വിരലടയാളമാണ് പാസ്പോർട്ട് വിഭാഗം എമിഗ്രേഷനിൽ സ്വീകരിക്കുന്നത്. ഇതിന് പകരം കണ്ണിലെ ഐറിസ് അഥവാ നേത്രപടലം അടയാളമായി സ്വീകരിക്കാനാണ് നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ ശ്രമം. ഇതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായി മുന്തിയ ഇനം ഉപകരണങ്ങൾ ഉടനെത്തും. […]