2002ലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനും ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനോ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകി. അതേസമയം രണ്ട് ഹർജികളും ഒരുമിച്ച് കേൾക്കാമോ, ഒരേ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 2002-ലെ കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ നേരത്തെ വിട്ടയച്ചത് രാജ്യവ്യാപകമായി വിമർശനത്തിന് ഇടയാക്കുകയും ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് […]
Tag: Bilkis Bano rape case
പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു
കൂട്ടബലാൽസംഗത്തിന് വിധേയയാക്കുകയും മൂന്നു വയസ്സുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു. അതേസമയം നടപടി പുന:പരിശോധിയ്ക്കെണ്ട സാഹചര്യം ഇല്ലെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചത് മാനുഷിക പരിഗണനയിൽ ആണെന്ന് കേന്ദ്രമന്ത്രി വി. മുരളിധരനും പ്രതികരിച്ചു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 15 വർഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് ഗുജറാത്ത് സർക്കാർ സ്വാതന്ത്രരാക്കിയത്. ഈ നടപടിയ്ക്കെതിരെയാണ് […]