ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി, സ്‌പീക്കർ തുടങ്ങിയ പദവികൾ സംബന്ധിച്ച്എന്‍ഡിഎ കക്ഷികള്‍ തമ്മില്‍ ചർച്ചകൾ നടന്ന് വരികയാണ്. ഹിന്ദുസ്ഥാനി അവാമി മോർച്ച നേതാവ് ജിതൻ റാം മാഞ്ചി മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ബി.ജെ.പി ഏറ്റെടുത്ത് മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി ആകുമെന്ന് ബി.ജെ.പി വ്യക്തമാക്കി. എന്നാൽ വകുപ്പ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ആയിട്ടില്ല. സര്‍ക്കാര്‍ […]
Tag: Bihar Election Results 2020
ബിഹാറില്‍ ജെ.ഡി.യു ആകെ നേടിയത് 43 സീറ്റ്: പ്രതാപം നഷ്ടപ്പെട്ട് നിതീഷ് കുമാര്‍
ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് രാഷ്ട്രീയ ചാണക്യൻ നിതീഷ് കുമാർ. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെഡിയു. നിതീഷിന്‍റെ തകർച്ചയില്‍ പ്രധാന പങ്ക് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനാണ്. സംഘടന ശേഷിയോ, പ്രധാന ജാതിവിഭാഗങ്ങളുടെ പിന്തുണയോ ഇല്ലാഞ്ഞിട്ടും 15 വർഷം സുശാസൻ ബാബു അല്ലെങ്കിൽ വികസന നായകൻ എന്ന പേരില്‍ അധികാരത്തിലിരുന്നു നീതീഷ് കുമാർ. 20 ശതമാനത്തിൽ താഴെ വോട്ട് ഉണ്ടായിരുന്നപ്പോഴും ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു. അക്കാലം മാറി. മറികടക്കാനാകാത്ത […]
ബിഹാറില്‍ 125 സീറ്റ് എന്ന നേരിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി എന്‍ഡിഎ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് ജയം. 125 സീറ്റ് നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്. ആർജെഡിയുടെ നേതൃത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി.. 76 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി 74 ഇടത്തും ജെഡിയു 43 സീറ്റുകളിലുമാണ് വിജയിച്ചത്. 16 ഇടത്ത് വിജയിച്ച ഇടതുപാർട്ടികളും നേട്ടമുണ്ടാക്കി.. എന്നാൽ മത്സരിച്ച 70 സീറ്റുകളിൽ 19 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. കനത്ത സുരക്ഷയില്‍ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അസംബ്ലി […]