India

ഫലം വരും മുൻപ് തോൽവി സമ്മതിച്ച് ജെഡിയു

ബിഹാർ തെരഞ്ഞെടുപ്പിൽ ഫലം വരും മുൻപ് തോൽവി സമ്മതിച്ച് ജെഡിയു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളെ തോൽപ്പിച്ചത് ആർജെഡിയോ തേജസ്വി യാദവോ അല്ല, മറിച്ച് കൊവിഡാണെന്നും ജെഡിയു വക്താവ് കെ.സി ത്യാഗി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ത്യാഗിയുടെ പ്രതികരണം. ആർജെഡിക്കെതിരെ വിമർശം ഉന്നയിച്ചായിരുന്നു ത്യാഗിയുടെ പ്രതികരണം. വലിയ തരത്തിലുള്ള ഒരു വികസനവും ആർജെഡി ബിഹാറിൽ നടപ്പാക്കിയിട്ടില്ല. പ്രകൃതി മാത്രമാണ് തങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്നും ത്യാഗി പറഞ്ഞു. ത്യാഗിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബിഹാറിൽ ജെഡിയു […]

India

മുന്നേറ്റം തുടർന്ന് എൻഡിഎ; ബിഹാറിലെ നിലവിലെ ലീഡ് നില

ബിഹാറിൽ മുന്നേറ്റം തുടർന്ന് എൻഡിഎ. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനപ്രകാരം 125 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. 105 സീറ്റിലാണ് മഹാഘട്ബന്ധൻ മുന്നേറുന്നത്. എൽജിപി 07 സീറ്റിലും, മറ്റ് പാർട്ടികൾ 07 സീറ്റിലും മുന്നേറുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റ് മറികടന്ന് എൻഡിഎ മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ലഭിച്ച മുൻതൂക്കം മഹാസഖ്യത്തിന് നഷ്ടമായി. ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി […]

India National

ബിഹാറിനെ പത്ത് വർഷത്തിനുള്ളിൽ യൂറോപ്പ് ആക്കുമെന്ന് വാഗ്ദാനം

ബിഹാറിനെ പത്ത് വർഷത്തിനുള്ളിൽ യൂറോപ്പ് ആക്കി മാറ്റുമെന്ന വാഗ്ദാനത്തോടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വ്യക്തിയാണ് പുഷ്പം പ്രയി ചൗധരി. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് തന്റെ രാഷ്ട്രീയ പാർട്ടിയായ പ്ലൂറൽസ് പുഷ്പം പ്രിയ ചൗധരി പ്രഖ്യാപിക്കുന്നത്. ജെഡിയു നേതാവ് വിനോദ് ചൗധരിയുടെ മകളാണ് പുഷ്പം പ്രിയ. 33 കാരിയായ പുഷ്പം പ്രിയയാണ് പ്ലൂറൽസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ‘ബിഹാർ മികവ് അർഹിക്കുന്നു, മികവ് സാധ്യമാണ്’ എന്ന വാക്യത്തോടെയാണ് പുഷ്പം പ്രിയയുടെ രാഷ്ട്രീയ പ്രവേശനം. 243 സീറ്റിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച […]

India National

ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് 28 ന്; പ്രവചനങ്ങള്‍ അപ്രസ്‌ക്തമാക്കി ത്രികോണ മത്സരം

പ്രവചനങ്ങള്‍ അപ്രസ്‌ക്തമാക്കി ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയില്‍.71 നിയമസഭാ മണ്ഡലങ്ങളിലാണ് 28 ന് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. വിവിധ മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടം കാഴ്ചവയ്ക്കാന്‍ എല്‍ജെപിക്ക് സാധിക്കുന്നു എന്നതാണ് പ്രചാരണ രംഗത്ത് ഇപ്പോള്‍ കാണുന്ന ശ്രദ്ധേയമായ കാഴ്ച. വ്യക്തമായ മുന്‍ തൂക്കം ആദ്യഘട്ട പ്രചാരണത്തില്‍ നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അവസാനഘട്ട പ്രചാരണങ്ങളില്‍ ശക്തമായ തിരിച്ചുവരാവാണ് പ്രതിപക്ഷ സഖ്യം നടത്തുന്നത്. ബിഹാര്‍ സര്‍ക്കാരിന്റെ ഭരണപരാജയവും, നിതീഷ് കുമാറിന്റെ ഏകാതിപത്യ പ്രവണതകളും ചര്‍ച്ചയാക്കുന്നതില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചു. […]