Health National

ഭാരത് ബയോടെക്കിന്റെ നേസൽ വാക്‌സിന് കേന്ദ്ര സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അനുമതി നൽകി

ഭാരത് ബയോടെക്കിന്റെ നേസൽ വാക്‌സിന് കേന്ദ്ര സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അനുമതി നൽകി. അടിയന്തര സാഹചര്യങ്ങളിൽ 18 വയസ്സിന് മുകളിലുള്ളവരിൽ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി. ഇന്ത്യയിൽ ആദ്യമായാണ് കൊവിഡ് പ്രതിരോധത്തിന് നേസൽ വാക്‌സിന് അനുമതി നൽകിയിരിക്കുന്നത്.മൂക്കിലൂടെ നൽകുന്ന നേസൽ വാക്‌സിൻ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിൽ ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അനുമതി ലഭിക്കുകയും, ജൂണിൽ അന്തിമ ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. 4000 […]

National

2-18 വരെയുള്ള കുട്ടികൾക്ക് കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്

കുട്ടികൾക്കും കൗമാരക്കാർക്കും കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്. ഘട്ടം II/III പഠനത്തിൽ വാക്‌സിൻ സുരക്ഷിതവും പ്രതിരോധശേഷി വർധിപ്പിക്കുന്നതുമായും കണ്ടെത്തി. കഴിഞ്ഞ കൊല്ലം ജൂൺ മുതൽ സെപ്റ്റംബർ വരെ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് നടത്തിയ രണ്ടാം ഘട്ടം/III, ഓപ്പൺ ലേബൽ, മൾട്ടിസെന്റർ പഠനം നടത്തിയത്. വാക്‌സിന്റെ സുരക്ഷ, റിയാക്ടോജെനിസിറ്റി, ഇമ്മ്യൂണോജെനിസിറ്റി എന്നിവ വിലയിരുത്തുന്നതിനായി റാറ്റ് ബയോടെക് രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ഒരു ഓപ്പൺ ലേബലും മൾട്ടി-സെന്റർ പഠനവും നടത്തിയിരുന്നു. ഡാറ്റ 2021 ഒക്ടോബറിൽ സെൻട്രൽ ഡ്രഗ്‌സ് […]

India National

കോവാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്

ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി. നേരത്തെ കോവിഷീല്‍ഡ് വാക്സിനായി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിജിസിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ബുധനാഴ്ച ഡ്രഗ് സ്റ്റാന്‍ഡേഡ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷന്‍ അപേക്ഷകള്‍ പരിശോധിക്കും. അതേസമയം രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 95 ശതമാനത്തിലേക്കെത്തി. ഡിസംബർ 4ന് കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ ചേർന്ന സർവകക്ഷി യോഗത്തില്‍ കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമായേക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓരോ വാക്സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. തദ്ദേശീയ കോവിഡ് […]

India National

കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി; വൊളന്റിയര്‍മാരെ തിരഞ്ഞ് എയിംസ്

കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ പരീക്ഷിക്കാന്‍ വോളന്റിയര്‍മാരെ കണ്ടെത്താനുള്ള പ്രക്രിയ എയിംസ് ആരംഭിച്ചു. മരുന്ന് പരീക്ഷണം നടത്താനായി എയിംസ് എത്തിക്‌സ് കമ്മിറ്റി അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. മനുഷ്യരില്‍ മരുന്ന് പരീക്ഷണത്തിന്റെ മൂന്നു ഘട്ടങ്ങള്‍ നടത്താനായി ഐസിഎംആര്‍ തെരഞ്ഞെടുത്ത പന്ത്രണ്ട് ആശുപത്രികളില്‍ ഒന്നാണ് എയിംസ്. കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് […]

India National

കോവിഡിനെതിരായ വാക്‌സിന്‍; ഇന്ത്യന്‍ കമ്പനിക്ക് മനുഷ്യനില്‍ പരീക്ഷണത്തിന് അനുമതി

ജൂലൈയില്‍ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനുളള തയ്യാറെടുപ്പിലാണ് കമ്പനി കോവിഡിനെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ അനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ മനുഷ്യനില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനിക്ക് മനുഷ്യനില്‍ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിക്കുന്നത്. ജൂലൈയില്‍ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനുളള തയ്യാറെടുപ്പിലാണ് കമ്പനി. ഭാരതി ബയോടെക്കിന്റെ കോവാക്‌സിന്‍ എന്ന മരുന്നിനാണ് മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി […]