National

നിരോധിച്ച ബിബിസി ഡോക്യുമെൻ്ററി ജെഎൻയുവിൽ പ്രദർശിപ്പിക്കും

നിരോധിച്ച ബിബിസി ഡോക്യുമെൻ്ററി ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിക്കും. നാളെ, ജനുവരി 24ന് രാത്രി 9 മണിക്കാണ് പ്രദർശനം. ജെഎൻയു വിദ്യാർത്ഥി യൂണിയനാണ് ചിത്രം പ്രദർശിപ്പിക്കുക. യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിൽ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചുകഴിഞ്ഞു. ശനിയാഴ്ചയാണ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചിത്രം പ്രദർശിപ്പിച്ചത്. 200ഓളം വിദ്യാർത്ഥികൾ പ്രദർശനം കാണാൻ ഒത്തുകൂടി. വാർത്താ വിതരണ മന്ത്രാലയത്തിൻറെ നിർദ്ദേശമനുസരിച്ച് സമൂഹമാധ്യമങ്ങൾ ഡോക്യുമെൻററി ലിങ്കുകൾ നീക്കം ചെയ്യുകയാണ്. എന്നാൽ, ഡോക്യുമെൻ്ററിയുടെ മറ്റ് ലിങ്കുകൾ പങ്കുവച്ച് പ്രതിപക്ഷ നേതാക്കൾ ഈ നീക്കത്തെ പ്രതിരോധിക്കുന്നു.

Entertainment

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ദലിത് ഗായിക ഇസൈ വാണിയും

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം നേടി ദലിത് വനിതയും കാസ്റ്റ്ലെസ്സ് കളക്റ്റീവ് ബാൻഡിന്റെ ഗായികയുമായ ഇസൈവാണി. ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി ആലപിച്ച ‘ഐ ആം സോറി അയ്യപ്പ നാന്‍ ഉള്ള വന്താല്‍ എന്നപ്പാ’ എന്ന ഗാനത്തിലൂടെയാണ് ഇസൈ വാണി ശ്രദ്ധിക്കപ്പെട്ടത്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡിലെ ഏക വനിതാ അംഗം കൂടിയാണ് ഇസൈവാണി. തെന്മ, സന്തോഷ് കുമാര്‍, അരുണ്‍ രാജന്‍ എന്നിവരുടെ മദ്രാസ് റെക്കോര്‍ഡ്സും […]