തന്റെ തീരുമാനം മെസി ബാഴ്സ മാനേജ്മമെന്റിനെ അറിയിച്ചതായാണ് വിവരം അഭ്യൂഹങ്ങള്‍ക്കും ഉദ്വേഗങ്ങള്‍ക്കും നടുവില്‍ ലയണല്‍ മെസി ബാഴ്സലോണ വിട്ടേക്കുമെന്ന് സൂചന. തന്റെ തീരുമാനം മെസി ബാഴ്സ മാനേജ്മമെന്റിനെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്ന് ബാഴ്സലോണ മാനേജ്മെന്റ് അടിയന്തര യോഗം ചേരുകയാണ്. ക്ലബിന്റെ തീരുമാനം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. ഈ സീസണില്‍ ഒറ്റ കിരീടവും നേടാനാകാത്തതും പിന്നാലെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിച്ചിനെതിരെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തത് മെസിയെ അങ്ങേയറ്റം നിരാശനാക്കിയിരുന്നു. പുതിയ കോച്ച് […]
Tag: barcelona
ബാഴ്സയിൽ ‘തലമാറ്റവും’ ശുദ്ധീകരണവും; ഫസ്റ്റ് ഇലവനിലെ 7 താരങ്ങൾ ടീമിൽ നിന്ന് പുറത്തേക്കെന്ന് സൂചന
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോന കനത്ത തോൽവി ഏറ്റുവാങ്ങിയത് ഫുട്ബോൾ ലോകത്തിനാകെ ഞെട്ടലായിരുന്നു. രണ്ടിനെതിരെ 8 ഗോളുകൾക്ക് പരാജയപ്പെട്ട ബാഴ്സലോണയുടെ നല്ല കാലം അവസാനിക്കുകയാണെന്നാണ് ഫുട്ബോൾ പണ്ഡിറ്റുകളുടെ പ്രവചനം. തോൽവിക്ക് പിന്നാലെ, പരിശീലകൻ ക്വിക്കെ സെറ്റിയൻ ബലിയാടാവും എന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ ദിവസം ക്ലബ് പ്രസിഡൻ്റ് ജോസപ് മരിയ ബർതോമ്യു ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സെറ്റിയനു പകരക്കാരായി മൂന്ന് പേരെയാണ് ക്ലബ് പരിഗണിക്കുന്നത്. ഹോളണ്ട് പരിശീലകൻ റൊണാള്‍ഡ് […]
മ്യൂണിക്കിന്റെ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞ് ബാഴ്സ; തോല്‍വി എട്ട് ഗോളുകള്‍ക്ക്
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മൂണിക്കിനെ നേരിട്ട ബാഴ്സലോണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്ക് കനത്ത തോല്‍വി. രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണ്‍ മൂണിക്കാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിച്ചു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മൂണിക്കിനെ നേരിട്ട ബാഴ്സലോണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി. ലിസ്ബണില്‍ കണ്ടത് ബയേണിന്റെ മാജിക് മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ […]
മെസിയോ ലെവൻഡോസ്ക്കിയോ? ഫുട്ബോൾ ലോകം കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം …
ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2015 ചാമ്പ്യൻസ് ലീഗ് സെമിയിലാണ്. ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു പോരാട്ടത്തിനാണ് ലിസ്ബണ്‍ സാക്ഷ്യം വഹിക്കുക. ചാമ്പ്യൻസ് ലീഗ് രണ്ടാം ക്വാർട്ടറിൽ ഇന്ന് സ്പാനിഷ് ക്ലബ് ബാഴ്സലോണ ജർമന്‍ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലുകളിലെ തന്നെ ക്ലാസിക്ക് പോരാട്ടമാണ് ബാഴ്സ – ബയേൺ മത്സരം. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഒരു നേരിയ മുൻതൂക്കം ബയേണിനാണ്. പ്രീക്വാർട്ടറിൽ ബയേൺ ചെൽസിയെ ഇരുപാദങ്ങളിലുമായി 7 -1ന് തകർത്തിരുന്നു. […]
മെസി അസ്വസ്ഥനാണ്… ഗോള്‍ നേടിയ ശേഷമുള്ള ഈ ചിത്രം അത് വ്യക്തമാക്കുന്നു…
ഗ്രീസ്മാനിലും, പുതിയ പരിശീലകന് സെറ്റിയാനിലും, ബാഴ്സ മാനേജ്മെന്റിലും മെസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു ലാ ലീഗയില്‍ റയല്‍ കിരീടമണിഞ്ഞപ്പോള്‍ തങ്ങളുടെ പരാജയത്തെക്കുറിച്ച് ബാഴ്സയുടെ സൂപ്പര്‍ താരം ലയണല്‍ മെസി പ്രകടിപ്പിക്കുകയുണ്ടായി. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗിലും പ്രതീക്ഷ വേണ്ടെന്ന് മെസി പറഞ്ഞു. ടീമിന്റെ മോശം പ്രകടനങ്ങളില്‍ താരത്തിനുള്ള അതൃപ്തി വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി ഇന്നലെ ഒസാസുനക്കെതിരെ ഗോള്‍ നേടിയ ശേഷം മെസിയില്‍ നിന്നും പ്രകടമായി. ഒന്നിനെതിരെ രണ്ട് ഗോളിന് ബാഴ്സ തോറ്റ കളിയില്‍ ഫ്രീകിക്ക് ഗോളിലൂടെയാണ് […]
മെസി-സുവാരസ്-ഗ്രീസ്മാന് കൂട്ടുകെട്ടില്‍ ബാഴ്സക്ക് മികച്ച വിജയം
ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വില്ലാറിയലിനെ തോല്പിച്ച് ബാഴ്സലോണ ലാലീഗയില്‍ തിരിച്ചെത്തി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വില്ലാറിയലിനെ തോല്പിച്ച് ബാഴ്സലോണ ലാലീഗയില്‍ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സമനിലക്കുരുക്കില്പെട്ട ബാഴ്സ ഈ വിജയത്തോട് കൂടി വന്‍ തിരിച്ചു വരവാണ് നടത്തിയത്. കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ പോവ് ടോറസില്‍ നിന്നുവന്ന ഓണ്‍ ഗോളിലൂടെ ബാഴ്സ തുടങ്ങിയെങ്കിലും തൊട്ടുപിന്നാലെ ജെറാഡ് മൊറീനോയിലൂടെ വില്ലാറിയല്‍ തിരിച്ച് വന്നു. ലയണല്‍ മെസ്സിയുടെ മികച്ച അസിസ്റ്റിലൂടെ സുവാരസും ഗ്രീസ്മാനും വല കുലുക്കിയതോടെ ആരാധകര്‍ […]
ബാഴ്സലോണക്ക് സമനില, റയല്‍ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകള്‍ വീണ്ടും സജീവം
മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മെസിക്ക് കരിയറിലെ 700 ഗോളുകളെന്ന നേട്ടം സെവില്ലക്കെതിരെ പൂര്‍ത്തിയാക്കാനായില്ല… ലാലിഗയില്‍ സെവില്ലക്കെതിരെ ബാഴ്സലോണ സമനിലയില്‍ കുരുങ്ങിയതോടെ റയല്‍ മാഡ്രിഡിന്റെ ലാലിഗ പ്രതീക്ഷകള്‍ വീണ്ടും സജീവമായി. ഞായറാഴ്ച്ച റിയല്‍ സോസിഡാസുമായുള്ള മത്സരത്തില്‍ ജയിക്കാനായാല്‍ റയല്‍ മാഡ്രിഡ് പോയിന്റ് നിലയില്‍ ബാഴ്സലോണക്കൊപ്പമെത്തും. മൂന്നാം സ്ഥാനത്തുള്ള സെവില്ലക്കെതിരെ ഗോള്‍രഹിത സമനിലയിലാണ് ബാഴ്സലോണ കുരുങ്ങിയത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മെസിക്ക് കരിയറിലെ 700 ഗോളുകളെന്ന നേട്ടം സെവില്ലക്കെതിരെ പൂര്‍ത്തിയാക്കാനായില്ല. ബാഴ്സലോണക്കുവേണ്ടി 629 ഗോളുകളും അര്‍ജന്റീനക്കായി 70 ഗോളുകളുമാണ് മെസി […]
അന്‍സു ഫാറ്റി തിളങ്ങി, ബാഴ്സലോണക്ക് ഇരട്ടഗോള്‍ ജയം
ബാഴ്സലോണയുടെ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരമാണ് അന്‍സു ഫാറ്റിയെന്ന പരിശീലകന് സെറ്റിയന്റെ വാക്കുകള്‍ക്ക് അടിവരയിടുന്ന പ്രകടനമായിരുന്നു 17കാരന്റേത്… ‘എന്റെ കളി കാണാനിരിക്കുന്നതേയുള്ളൂ’വെന്ന് ബാഴ്സലോണയുടെ കൗമാര വിസ്മയം അന്‍സു ഫാറ്റി സൂചന നല്കിയ മത്സരത്തില്‍ ലെഗന്‍സിനെ ബാഴ്സ 2-0ത്തിന് തോല്പിച്ചു. ഇതോടെ ലാലിഗയിലെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്സലോണ വീണ്ടും അഞ്ചാക്കി ഉയര്‍ത്തി. ആദ്യമായി നൗകാമ്പില്‍ കാണികളില്ലാതെ ലാ ലിഗ മത്സരത്തിനിറങ്ങിയപ്പോള്‍ പതിഞ്ഞ തുടക്കമായിരുന്നു ബാഴ്സലോണയുടേത്. ഗോള്‍ വഴങ്ങുമെന്നും പലതവണ തോന്നിപ്പിച്ചു. ആദ്യ പതിനഞ്ച് മിനുറ്റില്‍ രണ്ട് […]
ജയത്തോടെ ബാഴ്സലോണയുമായുള്ള അകലം കുറച്ച് റയല്‍ മാഡ്രിഡ്
‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ മുന്നേറ്റത്തിന് പിന്തുണയുമായി റയല്‍മാഡ്രിഡ് താരം മാഴ്സെലോ. ലാലിഗയില്‍ എയ്ബറിനെതിരായ മത്സരത്തില്‍ മൂന്നാം ഗോള്‍ നേടിയ ശേഷമാണ് ബ്രസീലിയന്‍ താരം മുട്ടുകുത്തിയിരുന്ന് വംശീയ വിദ്വേഷത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോവിഡ് ഇടവേളക്കു ശേഷം കളിക്കാനിറങ്ങിയ റയല്‍മാഡ്രിഡ് 3-1ന് എയ്ബറിനെ തോല്പിച്ചു. നാലാം മിനുറ്റില്‍ തന്നെ ടോണി ക്രൂസിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് സെര്‍ജിയോ റാമോസും മാഴ്സെലോയും കൂടി റയലിനായി ഗോളുകള്‍ നേടിയതോടെ സ്കോര്‍ 3-0ത്തിലെത്തി. ഹസാര്‍ഡിന്റെ മിന്നും ഫോമും […]
മെസിക്ക് പകരം രണ്ട് സൂപ്പര്‍താരങ്ങള്‍, ട്രാന്‍സ്ഫര്‍ വിപണിയില്‍ പണമൊഴുക്കാന്‍ ബാഴ്സ
31കാരനായ മെസിയുടെ പകരക്കാരനെ കണ്ടെത്താന്‍ ബാഴ്സലോണ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് എക്സ്പ്രസ് സ്പോര്‍ട് റിപ്പോര്‍ട്ടു ചെയ്യുന്നത്… 2004ല്‍ ബാഴ്സലോണയില്‍ കളിച്ചു തുടങ്ങിയതിനു ശേഷം പകരക്കാരില്ലാത്ത പ്രതിഭയാണ് ലയണല്‍ മെസി. ആറ് തവണ ബാലണ്‍ ഡി ഓര്, പത്ത് ലാലിഗ, ആറ് കോപ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ് വ്യക്തിപരമായും ടീമിനായും മെസി സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക വലുതാണ്. 31കാരനായ മെസിയുടെ പകരക്കാരനെ കണ്ടെത്താന്‍ ബാഴ്സലോണ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് എക്സ്പ്രസ് സ്പോര്‍ട് റിപ്പോര്‍ട്ടു ചെയ്യുന്നത്. For […]