ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ കളിയിൽ ഗുജറാത്ത് ടൈറ്റന്‍സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രണ്ടാം മത്സരത്തിൽ കളിച്ച 8 എണ്ണവും തോറ്റ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. 5 തവണ കപ്പുയർത്തിയ മുംബൈയ്ക്ക് ഈ സീസണിൽ ഒരു ജയമെങ്കിലും സ്വന്തമാക്കാൻ കഴിയുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നാണക്കേടിന്റെ പടുകുഴിയിൽ വീണ മുംബൈ, ഇന്നും തോൽക്കുകയാണെങ്കിൽ നായകൻ ഉൾപ്പെടെ പല പ്രമുഖർ ടീമിന് പുറത്താകും എന്നതിൽ സംശയമില്ല. ടൂർണമെന്റിൽ നിന്ന് മുംബൈ ഇന്ത്യൻസ് […]
Tag: BANGALORE ROYAL CHALLENGERS
എറിഞ്ഞുപിടിച്ച് രാജസ്ഥാൻ; ആർസിബിക്കെതിരെ ജയം 29 റൺസിന്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. റൺസിനാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ വീഴ്ത്തിയത്. 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 115 റൺസ് എടുക്കുന്നതിനിടെ 19.3 ഓവറിൽ ഓൾഔട്ടായി. 23 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. രാജസ്ഥാനു വേണ്ടി കുൽദീപ് സെൻ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസിബിയ്ക്കും മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് ഇറങ്ങിയിട്ടും വിരാട് കോലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. 9 […]
ഐപിഎൽ: ഇന്ന് സഞ്ജുവും സംഘവും ആർസിബിക്കെതിരെ
ഐപിഎലിൽ ഇന്ന് രാജസ്ഥൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് മൂന്നാമതും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അഞ്ചാമതുമാണ്. രണ്ട് ടീമുകൾക്കും അഞ്ച് ജയം സഹിതം 10 പോയിൻ്റ് വീതം ഉണ്ടെങ്കിലും രാജസ്ഥാൻ ഏഴ് മത്സരങ്ങളും ബാംഗ്ലൂർ എട്ട് മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. രാജസ്ഥാൻ്റെ നെറ്റ് റൺ റേറ്റും മികച്ചതാണ്. ഇന്ന് വിജയിച്ചാൽ ബാംഗ്ലൂർ രണ്ടാമതെത്തും. രാജസ്ഥാൻ വിജയിച്ചാൽ സഞ്ജുവും സംഘവും […]
ലഖ്നൗവിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍; പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനം
ഐപിഎല്ലില്‍ 18 റണ്‍സിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 181-6, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 163-8. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സിലൊതുങ്ങി. ഏഴ് കളികളില്‍ നിന്ന് 10 പോയിന്‍റാണ് ബാംഗ്ലൂരിനുള്ളത്. ഗുജറാത്ത് ടൈറ്റന്‍സാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ബാംഗ്ലൂർ രണ്ടാമതെത്തിയതോടെ രാജസ്ഥാന്‍ റോയല്‍സ് മൂന്നാം […]
മുംബൈയ്ക്ക് ഇന്ന് മരണക്കളി, എതിരാളി ലഖ്‌നൗ; ഡല്‍ഹി ആര്‍സിബി പോരാട്ടവും ഇന്ന്
ഐപിഎല്ലിൽ ഇന്ന് ഇരട്ട പോരാട്ടം. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. സീസണില്‍ ഒരു മത്സരം പോലും ജയിക്കാത്ത മുംബൈയ്ക്ക് ഇന്ന് നിർണായകമാണ്. അതേസമയം ഡല്‍ഹിക്കും ആര്‍സിബിക്കും ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് രണ്ട് മത്സരങ്ങളിലും പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റ മുംബൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്. നായകനെന്ന […]
ഐപിഎല്‍: രാജസ്ഥാനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം
ഐപിഎലില്‍ രാജസ്ഥാനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് ആണ് നേടിയത്. 70 റണ്‍സ് എടുത്ത ജോസ് ബട്‌ലര്‍ ആയിരുന്നു റോയാല്‍സിന്റെ ടോപ്പ് സ്‌കോറര്‍. മറുപടിയില്‍ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും ദിനേശ് കാര്‍ത്തിക്കും , ഷഹബാസ് അഹമ്മദും ടീമിനെ രക്ഷിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും 67 റണ്‍സ് ആണ് […]
നാലാം ജയവും ഒന്നാം സ്ഥാനവും; ആർസിബി ഇന്നിറങ്ങുന്നു: എതിരാളികൾ രാജസ്ഥാൻ
ഐപിഎൽ 14ആം സീസണിലെ 16ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ ഈ മത്സരം കൂടി വിജയിച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് എത്തുന്നത്. അതേസമയം, മൂന്ന് മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിച്ച രാജസ്ഥാൻ വിജയവഴിയിൽ തിരികെയെത്താനുള്ള ശ്രമത്തിലാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആർസിബിയെ പേടിക്കണം. ചെപ്പോക്കിലെ പിച്ചിൽ, എല്ലാ ടീമുകളും ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആർസിബി അടിച്ചുകൂട്ടിയത് […]
അനായാസം ആർസിബി; 8 വിക്കറ്റ് ജയം
കൊൽക്കത്ത നൈറ്റ് റൈഡെഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അനായാസ ജയം. 8 വിക്കറ്റിന് കൊൽക്കത്തയെ തകർത്ത ബാംഗ്ലൂർ ഫൈനൽ ഫോറിലേക്കുള്ള പോരാട്ടം സജീവമാക്കി. 85 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 13.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. 25 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർമാർ ചേർന്ന് ആദ്യ വിക്കറ്റിൽ 46 റൺസ് കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ തന്നെ കൊൽക്കത്ത ചിത്രത്തിൽ നിന്ന് മാഞ്ഞിരുന്നു. ഏഴാം ഓവറിൽ ആദ്യ ബൗളിംഗ് ചേഞ്ചുമായെത്തിയ […]
കോലി പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു; ഒറ്റക്ക് തീരുമാനം എടുത്തു: ആരോപണവുമായി മുൻ പരിശീലകൻ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മോശം പ്രകടനങ്ങൾക്ക് കാരണം നായകൻ വിരാട് കോലിയുടെ തെറ്റായ തീരുമാനങ്ങളെന്ന് മുൻ പരിശീലകൻ റേ ജെന്നിങ്‌സ്. മോശം താരങ്ങളെയാണ് കോലി പലപ്പോഴും പിന്തുണച്ചിരുന്നതെന്നും ഒറ്റക്കാണ് തീരുമാനങ്ങൾ എടുത്തിരുന്നതെന്നും ജെന്നിങ്സ് കുറ്റപ്പെടുത്തി. ക്രിക്കറ്റ്ഡോട്ട്കോമിനു നൽകിയ അഭിമുഖത്തിലാണ് ജെന്നിങ്സിൻ്റെ ആരോപണം. “തിരിഞ്ഞു നോക്കുമ്പോൾ ഐപിഎൽ ടീമില്‍ 20-25 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇവരുടെ കാര്യത്തിൽ പരിശീലകനാണ് തീരുമാനം എടുക്കേണ്ടത്. എന്നാല്‍, കോലി ചിലപ്പോഴൊക്കെ ഒറ്റക്ക് തീരുമാനങ്ങളെടുത്തു. പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു. പക്ഷേ, അതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല. […]