Business India

ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അപ്രഖ്യാപിത നിയന്ത്രണമുണ്ടാവുന്നതായി വ്യാപാരികള്‍

ഇതുമൂലം ചൈന , ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ചൈനയും നിയന്ത്രണം കൊണ്ടുവരുന്നുണ്ടെന്ന് വ്യവസായ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു ഇന്ത്യാ -ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അപ്രഖ്യാപിത നിയന്ത്രണമുണ്ടാവുന്നതായി വ്യാപാരികള്‍. ഇതുമൂലം ചൈന , ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ചൈനയും നിയന്ത്രണം കൊണ്ടുവരുന്നുണ്ടെന്ന് വ്യവസായ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കുള്ല ക്ലിയറന്‍സ് ലഭിക്കുന്നില്ലെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് […]

India National

ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ കാല് തല്ലിയൊടിക്കണം, വീട് കൊള്ളയടിക്കണം: ബിജെപി നേതാവ്

ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി. ഇനിയും ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ തല്ലണമെന്നും അവരുടെ വീടുകള്‍ കൊള്ളയടിക്കണമെന്നും ജോയ് ബാനര്‍ജി ആഹ്വാനം ചെയ്തു. “ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണം. ചൈനയുമായി ബന്ധപ്പെട്ട എല്ലാം വര്‍ജിക്കണം. അല്ലാത്തപക്ഷം അവരുടെ കാല് തല്ലിയൊടിക്കുകയും വീടുകൾ കൊള്ളയടിക്കുകയും വേണം”- […]

India National

ചൈനീസ് ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കരുത്; താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി വ്യാപാരി സംഘടന

നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളോട് അതില്‍ നിന്നും പിന്മാറാനും നിര്‍ദ്ദേശമുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്ന മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ്. സിനിമാ-കായിക താരങ്ങളോടാണ് ഇനിമുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്. ചൈന-ഇന്ത്യ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം തുടരുന്ന അവസരത്തിലാണ് സിഎഐടി പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ശിൽപ ഷെട്ടി, മാധുരി […]

India National

ചൈനീസ് കമ്പനിയുടെ 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ

പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറാണ് റദ്ദാക്കിയത്. കാണ്‍പൂര്‍ ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. കാണ്‍പൂരിനും മുഗള്‍സരായിക്കും ഇടയിലായാണ് ഇടനാഴി നിര്‍മിക്കുന്നത്. ഇതിനായുള്ള സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷന്‍ […]