5,000 കിലോമീറ്റര്‍ അകലെ നിന്ന് പോലുമുള്ള ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്താനും നശിപ്പിക്കാനും ഇന്ത്യക്ക് സാധിക്കുമെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ). പുതുതായി വികസിപ്പിച്ച മിസൈല്‍ പ്രതിരോധ ഇന്റര്‍സെപ്റ്റര്‍ എഡി-1 വിക്ഷേപിച്ചതിന് പിന്നാലെയാണ് പ്രതികരണം. പ്രതിരോധമേഖലയില്‍ സുപ്രധാന കുതിപ്പാണ് എഡി-1ന്റെ വികാസത്തോടെയുണ്ടാകുന്നത്. ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ്ഷീല്‍ഡിന്റെ രണ്ടാം ഘട്ട വികസന പരിപാടിയുടെ ഭാഗമാണ് എഡി-1 മിസൈല്‍. ബാലിസ്റ്റിക് മിസൈലുകളും താഴ്ന്ന പറക്കുന്ന യുദ്ധവിമാനങ്ങളും എഡി-1ന് കണ്ടെത്തി നശിപ്പിക്കാനാകും. ‘2,000 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെ തകര്‍ക്കാനുള്ള […]
Tag: ballistic missile
ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തര കൊറിയ;പതിച്ചത് പസഫിക് സമുദ്രത്തില്‍; ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി
ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തരകൊറിയ. ജപ്പാന് മുകളിലൂടെ പറന്ന മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചതായി ജപ്പാന്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ജപ്പാന്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ജപ്പാന്‍ സൈന്യം സുരക്ഷ ശക്തമാക്കി വരികയാണ്. മേഖലയിലെ ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വടക്കന്‍ ജപ്പാനിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. ജനങ്ങളോട് വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന നിര്‍ദേശം ഉള്‍പ്പെടെ ജപ്പാന്‍ സൈന്യം നല്‍കിയിട്ടുണ്ട്. 2017 ന് ശേഷം […]