ഗോദയിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയിൽ കസാക്കിസ്ഥാൻ്റെ ദൗലത് നിയാസ്ബെകോവിനെ 8-0 എന്ന സ്കോറിനു കീഴടക്കിയ ബജ്റംഗ് പുനിയ ആണ് ഇന്ത്യയുടെ മെഡൽ ശേഖരത്തിലേക്ക് ഒരു വെങ്കലം കൂടി കൂട്ടിച്ചേർത്തത്. (bajrang punia bronze olympics) ആധികാരികമായായിരുന്നു ബജ്റംഗിൻ്റെ ജയം. ആദ്യ പിരിയഡിൽ രണ്ട് പോയിൻ്റുകൾക്ക് മുന്നിലെത്തിയ ഇന്ത്യൻ താരം ബ്രേക്കിനു ശേഷം കസാക്ക് സ്ഥാരത്തിന് ഒരു അവസരവും നൽകാതെയാണ് കളിച്ചത്. മൂന്ന് തവണ 2 പോയിൻ്ററുകൾ നേടി ദൗലത്തിനെ നിഷ്പ്രഭനാക്കിയ ബജ്റംഗ് […]
Tag: bajrang punia
ബജ്രംഗ് പൂനിയയ്ക്ക് സെമിയിൽ തോൽവി; ഇനി പ്രതീക്ഷ വെങ്കലം
ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയയ്ക്ക് സെമിയിൽ തോൽവി. അസർബൈജാൻ താരത്തോടാണ് ബജ്രംഗ് പൂനിയയുടെ തോൽവി. വെങ്കല മെഡലിനായി ബജ്രംഗ് പൂനിയ മത്സരിക്കും. ക്വാര്‍ട്ടറില്‍ ഇറാന്റെ ഗിയാസി ചേക്കയെ ബൈ-ഫാളിലൂടെ തോല്‍പ്പിച്ചാണ് ബജ്‌റംഗ് സെമിയിലെത്തിയത്. ആദ്യറൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ എക്മത്തലീവിനെ പരാജയപ്പെടുത്തിയാണ് ബജ്‌റങ് പൂനിയ ക്വാര്‍ട്ടറില്‍ എത്തിയത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് ജേതാവായിരുന്ന ബജ്‌റങ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.
മലര്‍ത്തിയടിച്ച് ബജ്‌റംഗ് പൂനിയ
65 കിലോഗ്രാം പുരുഷ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ സെമിയില്‍. ക്വാര്‍ട്ടറില്‍ ഇറാന്റെ ഗിയാസി ചേക്കയെ ബൈ-ഫാളിലൂടെ തോല്‍പ്പിച്ചാണ് ബജ്‌റംഗ് സെമിയിലെത്തിയത്. ഉച്ചയ്ക്ക് ശേഷം 2.50ന് നടക്കുന്ന സെമിഫൈനലില്‍ അസര്‍ബൈജാന്റെ ഹാജി അലിയേവിനെ നേരിടും. ആദ്യറൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ എക്മത്തലീവിനെ പരാജയപ്പെടുത്തിയാണ് ബജ്‌റങ് പൂനിയ ക്വാര്‍ട്ടറില്‍ എത്തിയത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് ജേതാവായിരുന്ന ബജ്‌റങ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.