World

ലോക്ഡൗണുകള്‍ ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചെന്ന് പഠനം

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൌണുകള്‍ മൂലം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായെന്ന് പഠനം. ലോക്ഡൌണുകൾ മൂലം ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയ ബാക്ടീരിയ രോഗങ്ങൾ കുറയാനിടയുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആഗോള ലോക്ഡൌണുകള്‍ മാരകമായ ബാക്ടീരിയ രോഗങ്ങളുടെ വ്യാപനം കുറയ്ക്കുകയും അതുവഴി ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചുവെന്നും പകർച്ചവ്യാധി വിദഗ്ധനും ക്രൈസ്റ്റ്ചർച്ചിലെ ഒറ്റാഗോ സർവകലാശാലയിലെ ഡീനുമായ പ്രൊഫസർ ഡേവിഡ് മർഡോക്ക് പറഞ്ഞു. ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയവയാണ് ഭൂരിഭാഗം രോഗികളുടെയും മരണത്തിന് […]