India National

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

ഓര്‍മിക്കാന്‍ കാര്യമായി നല്ലതൊന്നുമില്ലാത്ത, ദുരന്തങ്ങള്‍ ഏറെയുണ്ടായ 2020. കൊറോണ എന്ന വൈറസ് ലോകത്തെയാകെ കുറേക്കാലം അടച്ചുപൂട്ടി. പതിയെപ്പതിയെ മാസ്കിട്ട് സോപ്പിട്ട് ഗ്യാപ്പിട്ട് നമ്മള്‍ വൈറസിനൊപ്പം ജീവിക്കാന്‍ തുടങ്ങി. കോവിഡ് മാത്രമല്ല നമ്മുടെ രാജ്യത്ത് നാശം വിതച്ചത്. മഹാമാരിക്കിടയിലും ജനങ്ങള്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായി. പുതിയ കാര്‍ഷിക നിയമവും ലേബര്‍ കോഡും ഉള്‍പ്പെടെയുള്ള ജനദ്രോഹ നിയമങ്ങളും നയങ്ങളും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍. രാജ്യത്ത് സ്ത്രീകളും ദലിതരുമെല്ലാം എത്രമാത്രം അരക്ഷിതരാണെന്ന് ചൂണ്ടിക്കാട്ടിയ ഹാഥ്റസ് സംഭവം. ന്യായമായ ആവശ്യങ്ങള്‍ക്കായി […]

India National

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും കോടതി വെറുതെ വിട്ടു. കാൽ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്നൌ പ്രത്യേക സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചത്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളി പൊളിച്ചത് മുന്‍ കൂട്ടി ആസൂത്രണം ചെയ്തിട്ടല്ല. അദ്വാനിയും ജോഷിയും ഉള്‍പ്പടെയുള്ള എല്ലാവരും […]

India National

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ സി.ബി.ഐ കോടതി വിധി ഇന്ന്; എല്‍. കെ അദ്വാനി അടക്കം 32 പേര്‍ പ്രതി പട്ടികയില്‍

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ ലക്‍നൌ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി അല്‍പ്പസമയത്തിനകം. കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണുള്ളത്. പ്രതികള്‍ നേരിട്ട് കോടതിയില്‍ നേരിട്ട് ഹാജരാകണം. അതിനാല്‍ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളും കോടതിയിൽ ഹാജരാകും. 28വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പുറപ്പെടുവിക്കുന്നത്. സിആര്‍പിസി 313 അനുസരിച്ച് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതടക്കം കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിധി പറയുന്നത്. മുൻ ഉപ പ്രധാനമന്ത്രി എൽ. […]