ബാബാ രാംദേവിന്‍റെ കമ്പനിയായ പതഞ്ജലി വിൽക്കുന്ന കടുക് എണ്ണ നിലവാരം കുറഞ്ഞതാണെന്ന് രാജസ്ഥാൻ സർക്കാർ. സിംഹാന ഓയില്‍ മില്‍ പതഞ്ജലിക്ക് നല്‍കിയ അഞ്ച് സാമ്പിളുകളും പരീക്ഷണത്തില്‍ പരാജയപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇവ ആവശ്യമായ ഗുണനിലവാരമില്ലാത്തതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പതഞ്ജലി കടുക് എണ്ണയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷ പ്രാദേശിക ഭരണകൂടത്തിന്‍റെ സാന്നിധ്യത്തില്‍ മെയ് 27നാണ് ടെസ്റ്റ് ചെയ്തതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് മീണ അറിയിച്ചു. അൽവാറിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ലബോറട്ടറിയാണ് പരീക്ഷണ […]
Tag: Baba Ramdev
ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ഐ.എം.എ
വാക്‌സിനേഷനെതിരെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടത്തുന്ന യോഗാ ഗുരു ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്ന രാംദേവിനെ നിയന്ത്രിക്കണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടും പതിനായിരം ഡോക്ടര്‍മാര്‍ മരിച്ചെന്നും അലോപ്പൊതി മരുന്ന് കഴിച്ച ലക്ഷങ്ങള്‍ മരിച്ചെന്നും പറയുന്ന ഒരു വീഡിയോ വേദനയോടെ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ഇത് പ്രചരിപ്പിച്ചത് ബാബാ രാംദേവാണ്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. കോവിഡിനെ മറികടക്കാനുള്ള ഏകമാര്‍ഗ്ഗമായ വാക്‌സിന്‍ […]
അലോപ്പതിക്കെതിരായ പരാമര്‍ശം; ബാബാ രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐ.എം.എ
അലോപ്പതിക്കെതിരായ പരാമര്‍ശത്തില്‍ യോഗാ ഗുരു ബാബാ രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്തരാഖണ്ഡ് ഘടകം. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അലോപ്പതിക്കെതിരായ രാംദേവിന്‍റെ പ്രസ്താവനക്കെതിരെ ഉത്തരാഖണ്ഡ് ഘടകം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അലോപ്പതി വിവേകശൂന്യമാശാസ്ത്രമാണെന്നും ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ച മരുന്നുകൾ കോവിഡിനെ ചികിത്സിക്കുന്നതിൽ പരാജയമാണെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇതിനെതിരെയാണ് ഐ.എം.എ രാംദേവിന് ലീഗല്‍ […]
‘മിണ്ടാതിരുന്നോണം, ഞാന്‍ സംസാരിക്കുന്നത് കേട്ടില്ലെ’ : ചാനല്‍ ചര്‍ച്ചയില്‍ ബാബ രാംദേവിനോട് ഡോ. ജയേഷ് ലെലെ
ചാനല്‍ ചര്‍ച്ചയില്‍ ബാബ രാംദേവിന്റെ വായ അടപ്പിച്ച് ഡോ. ജയേഷ് ലെല. താൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എതിർത്ത് സംസാരിച്ചു തുടങ്ങിയ ബാബാ രാംദേവിനോടായിരുന്നു ലെലയുടെ പ്രതികരണം. ‘മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയരരുത്’ എന്ന് ഡോ. ജയേഷ് ലെലെ കടുപ്പിച്ചു പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. രാജ്യത്തെ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ സെക്രട്ടറി ജനറലാണ് ഡോ. ജയേഷ് ലെലെ. ആജ്തക് ചാനലിൽ നടന്ന ചർച്ചക്കിടെയാണ് സംഭവം. അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ […]
ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ഐ.എം.എയുടെ ശ്രമമെന്ന് ബാബാ രാംദേവിന്റെ സഹായി
ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ ഐ. എം.എ ഗൂഢാലോചന നടത്തുന്നെന്ന് ബാബാ രാംദേവിന്റെ സഹായി. അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ ഐ.എം.എ രാംദേവിനെ കൊണ്ട് ഖേദപ്രകടനം നടത്തിച്ചതിനെ തുടര്‍ന്നാണ് സഹായിയും പതഞ്ജലി ചെയര്‍മാനുമായ ആചാര്യ ബാലകൃഷ്ണ സംഘടനക്കെതിരെ രംഗത്ത് വന്നത്. രാംദേവിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍ രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണെന്നും പൗരന്‍മാര്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നുമാണ് ബാലകൃഷ്ണയുടെ ട്വീറ്റ്. ഐ.എം.എ പ്രസിഡന്‍റ് ഡോ. ജോണ്‍റോസ് ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതെന്നും ബാലകൃഷ്ണ ആരോപിക്കുന്നു. അസോസിയേഷനിലെ ഡോക്ടര്‍മാര്‍ […]
യോഗ്യതയില്ലാത്തയാള്‍ കോവിഡ് പോരാളികളെ വിമര്‍ശിക്കുന്നത് അനുവദിക്കാനാവില്ല; രാംദേവിനെതിരെ റസൂല്‍ പൂക്കുട്ടി
ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന ബാബ രാംദേവിന്‍റെ പ്രസ്താവനയ്ക്കതിരെ രൂക്ഷവിമര്‍ശനവുമായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമില്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ വിമര്‍ശനം. ആധുനിക വൈദ്യ ശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്‍റെ പേരില്‍ ഐ.എം.എ നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്നും ഐ.എം.എ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം രാംദേവിന്‍റെ പ്രസ്താവനകളെ ആരോഗ്യമന്ത്രിയും […]
കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചു; പതഞ്ജലിക്ക് 10 ലക്ഷം പിഴ
അരുദ്ര എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കൊറോണിൽ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. കൊറോണിൽ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പതഞ്ജലിക്ക് 10 ലക്ഷം രൂപ പിഴ. മദ്രാസ് ഹൈക്കോടതിയിലാണ് പിഴ വിധിച്ചത്. ”പതഞ്ജലിയും ദിവ്യ യോഗ് മന്ദിർ ട്രസ്റ്റും പറഞ്ഞുകൊണ്ടേയിരിക്കുന്നത് അവരുടേത് 10000 കോടിയുടെ കമ്പനിയാണെന്നാണ്. എന്നിട്ടും കോവിഡിനെ ചൊല്ലിയുള്ള ജനങ്ങളുടെ പരിഭ്രാന്തിയും ഭയവും അവർ ചൂഷണം ചെയ്യുകയാണ്. കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാൽ ചുമയ്ക്കും ജലദോഷത്തിനും പനിക്കും ഉപയോഗിക്കാവുന്ന […]
പതഞ്ജലിയുടെ മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു: രാംദേവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍
ഗാല്‍വനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹചിത്രം ജയ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തിന് പിന്നാലെ യോഗാഗുരു രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍. പതഞ്ജലിയുടെ കൊറോണില്‍ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ജയ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാബാ രാംദേവ് പതഞ്ജലിയുടെ കൊറോണില്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ ആയുഷ് മിനിസ്ട്രി വിശദാംശങ്ങള്‍ തേടിയിരുന്നു. പരസ്യങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പിന്നാലെയാണ് ജ്യോതി […]
‘വ്യാജമരുന്നിന്‍റെ വില്‍പന ഇവിടെ വേണ്ട’; പതഞ്ജലിയുടെ കോവിഡ് മരുന്നിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍
മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. രാംദേവിന്‍റെ പതഞ്ജലി വികസിപ്പിച്ച കൊറോണിലിന്‍റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. ‘കൊറോണില്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പരിശോധിക്കും. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്’- അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ജീവന്‍ വെച്ച് […]