ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാമക്ഷേത്രവും ഭീകരവാദത്തിനെതിരായ പോരാട്ടവും ഉയർത്തികാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘നമ്മൾ ഭീകരവാദം അവസാനിപ്പിച്ചു, പാക്കിസ്ഥാനിൽ കടന്ന് ഭീകരവാദികളെ കൊന്നു’, അദ്ദേഹം പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സ്ഥാനാർഥിയെ എം.എൽ.എമാരായി തെരഞ്ഞെടുത്താൽ അവർ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി കൊണ്ടുപേകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ത്രേതായുഗത്തിൽ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാൻ തെരഞ്ഞെടുത്തതെന്നും ആദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ബി.ജെ.പി വാഗ്ദാനം നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം […]
Tag: Ayodhya Ram Temple
രാമക്ഷേത്ര ഭൂമിപൂജയില്‍ മോദിക്കൊപ്പം വേദി പങ്കിട്ട നൃത്യ ഗോപാല്‍ ദാസിന് കോവിഡ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിയിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളാണ് ഇദ്ദേഹം. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയിൽ പങ്കെടുത്ത ക്ഷേത്രനിർമാണ ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിയിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളാണ് ഇദ്ദേഹം. ആഗസ്ത് 5നായിരുന്നു ചടങ്ങ്. CM has taken details of the health status on Mahant Nitya Gopaldas (in file pic) who has tested COVID19 positive. He has spoken to […]
ഇന്ത്യൻ മുസ്‍ലിംകളുടെ അജണ്ട മാറ്റാൻ നേരമായി: ഡോ.ഹുസൈൻ മടവൂർ
ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി അംഗീകരിച്ച് പ്രശ്നം അവസാനിപ്പിച്ച് സമുദായ പുരോഗതിക്ക് വേണ്ട അജണ്ടകളുമായി മുന്നോട്ട് പോവണം എന്ന് കേരളാ നദ്‍വത്തുല്‍ മുജാഹിദ് നേതാവ് ഡോ ഹുസൈന്‍ മടവൂര്‍. മുസ്‍ലിം സമുദായം അതിന്‍റെ ഊര്‍ജം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പട്ടിണിപ്പാവങ്ങൾക്ക് ആഹാരവും പാർപ്പിടവും വിദ്യാഭ്യാസവും സർവ്വോപരി ജീവിതവും നൽകി രക്ഷപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ലീഗ് ഈ അജണ്ടകളനുസരിച്ച് മുന്നോട്ട് പോകണമെന്നും ലീഗ് നേതൃത്വത്തിന് പാർട്ടിയുടെ വികാരവും വേദനയും കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാമെന്നും ഹുസൈന്‍ […]
രാമക്ഷേത്ര ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാകട്ടെ: പ്രിയങ്ക ഗാന്ധി
ഭൂമിപൂജക്ക് ആശംസകളുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജക്ക് ആശംസകളുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാകട്ടെയെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ധൈര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമുണ്ട്. എവിടെയുമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. सरलता, साहस, संयम, त्याग, वचनवद्धता, दीनबंधु राम नाम का सार है। राम सबमें हैं, राम सबके साथ […]
ഭഗവാന്‍ രാമന്‍റെ ആഗ്രഹമാണത്: അയോധ്യയിലെ ഭൂമി പൂജയ്ക്ക് ആദ്യ ക്ഷണം ഇഖ്ബാല്‍ അന്‍സാരിക്ക്
അയോധ്യയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ ഭൂമിപൂജ, ശിലാസ്ഥാപന ചടങ്ങുകളിലേക്കുള്ള ആദ്യക്ഷണക്കത്ത് ലഭിച്ചിരിക്കുന്നത് ഇഖ്ബാല്‍ അന്‍സാരിക്കാണ്. അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ പരാതിക്കാരനായിരുന്നു ഇഖ്ബാല്‍ അന്‍സാരി. അയോധ്യയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ ഭൂമിപൂജ, ശിലാസ്ഥാപന ചടങ്ങുകളിലേക്കുള്ള ആദ്യക്ഷണക്കത്ത് ലഭിച്ചിരിക്കുന്നത് ഇഖ്ബാല്‍ അന്‍സാരിക്കാണ്. ഇന്നാണ് ഇദ്ദേഹത്തിന് ക്ഷണക്കത്ത് ലഭിച്ചത്. ഭഗവാന്‍ രാമന്‍റെ ആഗ്രഹമാണ്, ചടങ്ങിലേക്ക് ആദ്യ ക്ഷണം തനിക്ക് ലഭിച്ചതിലൂടെ നടപ്പായതെന്നാണ് താന്‍ വിശ്വസിക്കുന്നത്. ക്ഷണം സ്വീകരിക്കുന്നതായും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. കാവി നിറത്തില്‍ […]
രാമക്ഷേത്രത്തിന് നേരത്തേയുള്ള ഡിസൈനില്‍ നിന്ന് 20 അടി കൂടി ഉയരം; രണ്ട് മണ്ഡപങ്ങള്‍ കൂടുമെന്നും ആര്‍ക്കിടെക്ട്
1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു. പുതിയ രൂപകൽപന പ്രകാരം ഇത് 161 അടിയായി ഉയരും അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന് 161അടി ഉയരമുണ്ടാകുമെന്ന് ആര്‍ക്കിടെക്ട് നിഖിൽ സോംപുര. 1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു എന്നും നിഖിൽ സോംപുര കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിർമാണത്തിന്‍റെ ശിലാസ്ഥാപനവും ഭൂമിപൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും. പ്രധാനമന്ത്രിക്ക് പുറമേ നിരവധി പ്രമുഖരും ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തും. […]