1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു. പുതിയ രൂപകൽപന പ്രകാരം ഇത് 161 അടിയായി ഉയരും അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന് 161അടി ഉയരമുണ്ടാകുമെന്ന് ആര്‍ക്കിടെക്ട് നിഖിൽ സോംപുര. 1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു എന്നും നിഖിൽ സോംപുര കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിർമാണത്തിന്‍റെ ശിലാസ്ഥാപനവും ഭൂമിപൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും. പ്രധാനമന്ത്രിക്ക് പുറമേ നിരവധി പ്രമുഖരും ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തും. […]
Tag: Ayodhya Ram Mandir
ക്ഷേത്രം നിര്‍മ്മിച്ചാല്‍ കൊറോണ അവസാനിക്കുമെന്നാണ് ചിലര്‍ കരുതുന്നത്: രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ ശരദ് പവാര്‍
ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി കൊറോണ വൈറസാണ്. അതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കോവിഡ് പ്രതിസന്ധിക്കിടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനെ വിമര്‍ശിച്ച് എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊറോണ വൈറസിനെ നേരിടാനും ലോക്ക്ഡൌണ്‍ മൂലം തകര്‍ന്ന സമ്പദ് വ്യവസ്ഥ പുനഃസ്ഥാപിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ക്ഷേത്രം നിര്‍മ്മിച്ചതുകൊണ്ട് കൊറോണ അവസാനിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തി രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്ന് മോദി പറഞ്ഞിരുന്നു. അയോധ്യയില്‍ […]